ന്യൂ ജേഴ്സി: ന്യൂ ജേഴ്‌സി ആസ്ഥാനമായീ പ്രവർത്തിക്കുന്ന യുവ മലയാളി സംഘടനയായ ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം,  2023-2025 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെയാണ് ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട ആനുവൽ  ജനറൽ ബോഡി മീറ്റിംഗിൽ വച്ച്  തിരെഞ്ഞെടുത്തത്.

പ്രസിഡന്റ് അനുപ് ജോർജ്, വൈസ് പ്രസിഡന്റ് സാജൻ ബാബു, സെക്രട്ടറി ജുബിൻ മുണ്ടക്കൽ, ജോയിന്റ് സെക്രട്ടറി വർഗീസ് മാത്തൻ, ട്രഷറർ ജിൻസ് തര്യൻ, ജോയിന്റ് ട്രഷറർ ജോവൽ ജോൺ, പബ്ലിക് റിലേഷൻസ് ഓഫീസർ സൗബിൻ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങൾ : ലിറ്റു തര്യൻ, അനു ജോർജ് എന്നിവരെയാണ്  തിരഞ്ഞെടുത്തത്.
ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങൾ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് അനൂപ് ജോർജ് അഭ്യർഥിച്ചു,.

2020-2022 വർഷങ്ങളിൽ വളരെ സ്തുത്യർഹമായ രീതിയിൽ സംഘടനയെ നയിച്ച സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് റിജോ വർഗീസ് ബീറ്റ്സ്‌ ഓഫ് കേരളയുടെ അംഗങ്ങൾക്ക്  നന്ദി അറിയിക്കുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു.

വാർത്ത : സൗബിൻ മാത്യു ( പി ആർ ഓ )

LEAVE A REPLY

Please enter your comment!
Please enter your name here