ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലി ആവേശക്കടലായി മാറുമെന്നു സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സിബി കതളി മറ്റം. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായെപ്പട്ടത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാന തുകയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തവുമാണ് ഈ വടംവലിയെ വ്യത്യസ്തമാക്കുന്നത്. സോഷ്യല്‍ ക്ലബ് ഭാരവാഹികളും മത്സരക്കമ്മറ്റിയും കൈകോര്‍ത്ത് ചരിത്രം കുറിക്കുന്ന മറ്റൊരു വടംവലി മത്സരത്തിന് ചിക്കാഗോ സാക്ഷി ആകുമെന്ന് മത്സര കമ്മറ്റി ചെയര്‍മാന്‍ സീരിയക് കൂവക്കാട്ടില്‍ അറിയിച്ചു

റിപ്പോർട്ട്: സാജു കണ്ണമ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here