ബാബു പി സൈമൺ 

ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ  ഭദ്രാസനത്തിന്റ  ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള  കാർമേൽ  മാർത്തോമ സെന്ററിൽ  വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു.  “സമൃദ്ധിയായ ജീവൻ” (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാകുന്നു  ഈ വർഷത്തെ സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്  . 

ജീവൻ നൽകുവാൻ, തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധിയായി നിത്യജീവൻ നൽകുവാൻ, കാൽവറിയുടെ മുകളിൽ യാഗമായി തീർന്ന നമ്മുടെ രക്ഷകനും , കർത്താവുമായ യേശുക്രിസ്തുവിലൂടെ എപ്രകാരം  സാധ്യമായി തീരുന്നുഎന്നും , നമ്മെക്കുറിച്ചുള്ള ദൈവിക ഉദ്ദേശം കണ്ടെത്തി നമ്മെ തന്നെ ദൈവത്തിനു സമർപ്പിക്കുവാൻ , ഈ സമ്മേളനത്തിലെ മീറ്റിങ്ങുകൾ  അനുഗ്രഹമായിതീരുമെന്ന് ചുമതലക്കാർ അഭിപ്രായപ്പെട്ടു. 

 ഭദ്രാസനാധിപൻ റൈറ്റ് . റവ . ഡോക്ടർ . ഐസക് മാർ ഫിലക്സിനോസ്  എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ, റവ. ഡോക്ടർ. വിക്ടർ അലോയോ ( കൊളംബിയ തിയളോജിക്കൽ സെമിനാരി) , റവ. ഡോക്ടർ. പ്രമോദ് സക്കറിയ(ന്യൂയോർക്ക്), ഡോക്ടർ. സിനി എബ്രഹാം(ഡാളസ്), സൂസൻ തോമസ് (ലോങ്ങ് ഐലൻഡ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റാ)  എന്നിവർ വ്യത്യസ്ത ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. 

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി താല്പര്യപ്പെടുന്നവർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും,  ഈ വർഷത്തെ കുടുംബ ധ്യാനയോഗത്തിന്  കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  www.mtcfamilyretreat.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും  ഭാരവാഹികൾ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here