മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ  സമ്മേളനത്തിൽ മലയാള ദൃശ്യ മാധ്യമരംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കുന്നു    ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്

പി.ജി എന്നറിയപ്പെടുന്ന പി. ജി സുരേഷ് കുമാർ ദൃശ്യ മാധ്യമരംഗം അതിൻറെ ചുവടുവച്ചുതുടങ്ങുമ്പോൾ തന്നെ ഏഷ്യാനെറ്റ് ന്യൂസെന്ന മലയാളിയുടെ സ്വന്തം വാർത്താ ചാനലിനൊപ്പം യാത്ര തുടങ്ങി. തലസ്ഥാനം കേന്ദ്രീകരിച്ച് റിപ്പോർട്ടിങ്‌ . പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിൽ തൻറേതായ ഇടം. നിരവധി അന്വേഷണാത്മക   റിപ്പോർട്ടുകൾ. തിരുവനന്തപുരം ബ്യൂറോ ചീഫ്  പദവിയിൽ നിന്ന് മുഴുവൻ ബ്യൂറോകളുടെയും ചുമതലക്കാരനായി 2012 ൽ സെൻട്രൽ ഡെസ്കിലേക്ക്.കഴിഞ്ഞ 11 വർഷമായ ന്യൂസ് ചാനലിൻറെ നേതൃനിരയിൽ.  

മലയാള ടെലിവിഷനിലെ ഏറ്റവും പഴക്കം ചെന്ന നേർക്കുനേർ എന്ന പ്രതിവാര ടോക്ക് ഷോയുടെ അവതാരകൻ. 750 എപ്പിസോഡ് പിന്നിട്ട നേർക്കുനേർ സംസ്ഥാനത്തിനുപുറത്തും രാജ്യത്തിന് പുറത്തും ചിത്രീകരിച്ചത്  നിരവധി തവണ. പ്രതിദിന സംവാദമായ ന്യൂസ് അവറിൻറെ അവതാരകൻ . പ്രഭാതത്തെ പ്രധാന വാർത്തായിടമാക്കിയ നമസ്തെ കേരളത്തിൻറെ ശില്പ്പി, മുഖ്യ അവതാരകൻ.

ഖത്തർ ലോകകപ്പിൽ മലയാളിയുടെ ആഹ്ളാദാരവങ്ങൾ തത്സമയ വാർത്താസംപ്രേക്ഷണത്തിലാക്കി നമസ്തെ കേരളം തൊട്ടറിയാത്ത ഇടങ്ങൾ അപൂർവ്വം.  മാധ്യമപ്രവർത്തനത്തിനിടെ എഴുത്തും തിരക്കൊഴിയുമ്പോളെല്ലാം സജീവം.പത്തനംതിട്ട ജീല്ലയിലെ അയിരൂർ ദേശത്ത് ഇടപ്പാവൂർ ഗ്രാമത്തിൽ പമ്പാ നദിക്കരയിൽ ജനനം.

രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം:3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654

LEAVE A REPLY

Please enter your comment!
Please enter your name here