മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ  സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.

മലയാളികളിൽ മികച്ച ആരോഗ്യ രംഗത്തെ സമഗ്ര സംഭാവന, മികച്ച ഡോക്ടർ, മികച്ച എഞ്ചിനീയർ , മികച്ച ജീവകാരുണ്യ പ്രവർത്തകൻ, മികച്ച സംരംഭകൻ, മികച്ച സാമൂഹിക-സാംസ്‌കാരിക സംഘടന, എന്നീ വിഭാഗങ്ങളിൽ ആണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കൂടാതെ മാധ്യമരംഗത്ത്  വിവിധ മേഖലകളിൽ മികവ് തെളിയിച്ച  ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്കും  പുരസ്‌കാരങ്ങൾ നൽകും .

വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷകൾ അയക്കാവുന്നതോടൊപ്പം പൊതുജനങ്ങൾക്കും പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ നൽകാവുന്നതാണ്. നോമിനേഷനുകൾ indiapressclub2022@gmail.com  എന്ന ഈമെയിലിലേക്ക് ഒക്ടോബർ 22 ന് മുമ്പായി അയക്കേണ്ടതാണ്.  

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654. 

LEAVE A REPLY

Please enter your comment!
Please enter your name here