ബാബു പി സൈമൺ 

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് “സെന്റർ എ” ഏകദിന പഠന സമ്മേളനം നവംബർ 11ന്  ശനിയാഴ്ച നടത്തപ്പെടുന്നു.  മാർത്തോമ ചർച്ച് ഓഫ് കരോൾട്ടൺ യുവജനസഖ്യം (1400 W Frankfort Rd, Carrollton, TX) സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. ഹ്യൂസ്റ്റൺ സെന്റ്  പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് ചർച്ച്‌ വികാരി റവ. ഫാ. ഐസക് ബി പ്രകാശ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. “കുരിശ് രക്ഷയുടെ ആയുധം” (1 കൊരിന്ത്യർ 1:18) എന്ന ചിന്താവിഷയം ആകുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് . 

സമ്മേളനത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം മീറ്റിംഗിൽ പങ്കെടുക്കുന്ന വിവിധ യുവജനസഖ്യം ശാഖ അംഗങ്ങൾക്ക് വേണ്ടി ബൈബിൾ ചോദ്യോത്തര  മത്സരവും ക്രമീകരിച്ചിരിക്കുന്നു. മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് , സെഹിയോൻ മാർത്തോമ ചർച്ച്, സെന്റ് പോൾസ്  മാർത്തോമ ചർച്ച്,  ഒക്ലഹോമ മാർത്തോമ ചർച്ച് , എന്നിവിടങ്ങളിൽനിന്നുള്ള യുവജനസഖ്യം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കരോൾട്ടൺ  മാർത്തോമ ചർച്ച് വികാരി റവ: ഷിബി  എബ്രഹാമിന്റെ  നേതൃത്വത്തിലുള്ള കമ്മിറ്റി  സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം “സെന്റർ എ” യുവജനസഖ്യം പ്രസിഡൻറ് റവ: എബ്രഹാം തോമസ്, വൈസ് പ്രസിഡൻറ്.  സിബിൻ തോമസ്, സെക്രട്ടറി. സിബി മാത്യു, ട്രഷറർ.സിബു  മാത്യു എന്നിവർ അഭ്യർത്ഥിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here