ആഷാ മാത്യു

2023ലെ നാമം യംഗ് എന്റര്‍പ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ് അഖില്‍ സുരേഷ് നായര്‍ക്ക്. പ്രഗത്ഭനായ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്സ് പ്രൊഫഷണലായ അഖില്‍ സുരേഷിന് സ്റ്റാര്‍ട്ടപ്പുകളിലും വന്‍കിട സ്ഥാപനങ്ങളിലുമായി ഈ രംഗത്ത് എട്ട് വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. നിലവില്‍ സ്വന്തം സംരഭമായ XENA ഇന്റലിജന്‍സ് എന്ന ടെക്‌സ്റ്റാര്‍ കമ്പനി നയിക്കുന്നു. കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് ടെക്നോളജി പവര്‍ഹൗസ് എന്നതിലേക്കുള്ള വളര്‍ച്ചയിലാണ് കമ്പനിയിപ്പോള്‍. ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഇ-കൊമേഴ്സ് കമ്പനികളെ സ്‌കെയില്‍ ചെയ്യുന്നതിന് കൃത്യമായ അല്‍ഗോരിതം രൂപപ്പെടുത്തി വ്യവസായരംഗത്ത് പുതിയ വഴിത്തിരിവാകുകയാണ് XENA.

സംരംഭകത്വത്തോടുള്ള താല്‍പര്യവും ഇ-കൊമേഴ്സിലുള്ള വൈദഗ്ധ്യവുമാണ് ഈ മേഖലയില്‍ വിജയം നേടാന്‍ അഖില്‍ സുരേഷിനെ പ്രാപ്തനാക്കിയത്. അഖില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് വിസി ഫണ്ടിംഗിലൂടെ ഇതുവരെ നാല് മില്യണ്‍ ഡോളറിലധികം നേടിയിട്ടുണ്ട്. വിഐടി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബോസ്റ്റണിലെ ബാബ്‌സണ്‍ കോളേജില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ അഖില്‍ ഇപ്പോള്‍ ലൂയിസ്വില്ലെ കെന്റക്കിയില്‍ ഭാര്യയോടൊപ്പം താമസിക്കുന്നു. കരിയറില്‍ ഉയരങ്ങള്‍ കീഴടക്കുന്ന യുവ സംരഭകന്‍ എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരമായാണ് നാമം എക്‌സലന്‍സ് പുരസ്‌കാരം അഖില്‍ സുരേഷിലേക്കെത്തുന്നത്.

ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്ററില്‍ വെച്ച് എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org) ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ പഥങ്ങളില്‍ വെന്നിക്കൊടി നാട്ടി സമൂഹത്തിനു മുതല്‍ക്കൂട്ടായ േ്രശഷ്ഠരെ ആദരിക്കുന്നതിനായാണ് ‘നാമം എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.

കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് പ്രമുഖ പ്രവാസി സംഘടനയായ ‘നാമം’ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം നാമം എക്‌സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമാണ്. ഡോ. ആശാ മേനോന്‍ പ്രസിഡന്റും പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാം കോഡിനേറ്ററുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന വെബ്സൈറ്റ്സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here