ഡോ. കല ഷഹി

പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ദ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.ജേക്കബ് ഈപ്പന്‍ ഫൊക്കാന 2024 -2026 ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നു. ഡോ.കല ഷഹിയുടെ പാനലില്‍നിന്ന് മത്സരിക്കുന്ന ഡോ.ജേക്കബ് ഈപ്പന്‍ അമേരിക്കയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ദ്ധനും പൊതുജനാരോഗ്യ സാമൂഹ്യ പ്രവര്‍ത്തകനുമാണ്. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡോ.ജേക്കബ് ഈപ്പന്‍ മികച്ച സംഘാടകന്‍ കൂടിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഡോ. ഈപ്പന്‍ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും സിഎംസി ലുധിയാനയിലുമായാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

ടാന്‍സാനിയയിലെ ഡാര്‍-എസ്-സലാമിലെ ആഗാ ഖാന്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആയി ജോലി ചെയ്തു. തുടര്‍ന്ന് നൈജീരിയയിലെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലില്‍ 3 വര്‍ഷമുണ്ടായിരുന്നു. 1984-ല്‍ ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ചേരുകയും യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഓഫ് റെഫ്യൂജീസുമായി (UNHCR)ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. 60,000 ഇന്തോ-ചൈനീസ് അഭയാര്‍ത്ഥികളുടെ ജീവിതത്തിനൊപ്പമുള്ള പ്രവര്‍ത്തനം. പിന്നീട് അദ്ദേഹം പാലോ ആള്‍ട്ടോയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംഡി പൂര്‍ത്തിയാക്കി. അതിനു ശേഷം കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെല്‍ത്ത് സിസ്റ്റത്തിന്റെ മെഡിക്കല്‍ ഡയറക്ടറായി ജോലി ചെയ്ത ശേഷം വിരമിച്ചു.

അറിയപ്പെടുന്ന അന്താരാഷ്ട്ര പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്റുകൂടിയായ അദ്ദേഹം ലോകമെമ്പാടുമുള്ള നിരവധി വേദികളില്‍ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലെ നിരവധി സ്റ്റേറ്റ് ഹെല്‍ത്ത് കെയര്‍ ബോര്‍ഡുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എലിസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണര്‍ അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കല്‍ ബോര്‍ഡായ കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡിന്റെ ഫിസിഷ്യന്‍ റെക്കഗ്‌നിഷന്‍ അവാര്‍ഡ്, ASIANET-ന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഡോ.ജേക്കബ് ഈപ്പനു ലഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും മികച്ച 40 പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഒരാളായി തെരെഞ്ഞെടുത്ത അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ‘മോഡലും മെന്ററും’ കൂടിയാണ്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഉപദേശക സമിതിയില്‍ അംഗമായിരുന്നു.

കാലിഫോര്‍ണിയ ഹെല്‍ത്ത്കെയര്‍ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലുകളില്‍ സേവനമനുഷ്ഠിച്ചു. കാലിഫോര്‍ണിയ ഹോസ്പിറ്റല്‍ അസോസിയേഷന്‍ അംഗം (CHA)ആയി പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായിരുന്നു. ഫിലിപ്പൈന്‍സിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണറിന്റെ (UNHCR) ആദ്യ ഏഷ്യന്‍ ആരോഗ്യ ഉപദേഷ്ടാവ്, ടാന്‍സാനിയയിലെ ഡാര്‍-എസ് സലാമിലെ ആഗാ ഖാന്‍ ഫൗണ്ടേഷന്റെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനായി സേവനമനുഷ്ഠിച്ചു. നൈജീരിയ. സൊകോട്ടോ സര്‍വകലാശാലയിലെ പീഡിയാട്രിക് ഫാക്കല്‍റ്റിയില്‍ ജോലി ചെയ്തു.സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റീസിന്റെ (FOSAAC) ‘മദര്‍ തെരേസ അവാര്‍ഡ്’ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) അച്ചീവ്മെന്റ് അവാര്‍ഡ്, വാഷിംഗ്ടണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അദ്ദേഹം ആറ് തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിശിഷ്ട പൂര്‍വ്വവിദ്യാര്‍ത്ഥി അവാര്‍ഡ് നേടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കഴക്കൂട്ടത്തുള്ള സൈനിക് സ്‌കൂളില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്ത ഡോ.ജേക്കബ് ഈപ്പന്‍ ഫൊക്കാനയുടെ എക്കാലത്തെയും അസറ്റായി മാറും എന്ന കാര്യത്തില്‍ സംശയമില്ലെന്നും ഫൊക്കാന ജനറല്‍ സെക്രട്ടറിയും 2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോ.കല ഷഹി അഭിപ്രായപ്പെട്ടു. ഡോ.ജേക്കബ് ഈപ്പന്‍ ഫൊക്കാനയ്ക്കും പൊതു സമൂഹത്തിനും ഉപകരിക്കപ്പെടുന്ന വ്യക്തിത്വമായി വളരുവാനും സാധിക്കട്ടെ എന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ഥി രാജന്‍ സാമുവേല്‍എന്നിവര്‍പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here