ബെംഗളൂരുവിൽ പതിനഞ്ചോളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഭീഷണിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ഭീഷണിയുടെ പിന്നിലുള്ള ഉദ്ദേശ്യത്തെപ്പറ്റി യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. സ്ക്കൂളുകളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന് ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

സ്കൂൾ പരിസരത്ത് ‘ആന്റി സബോട്ടേജ്’ ടീമുകൾ പരിശോധന നടത്തിയെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ‘ഭീഷണി വ്യാജമാണെന്ന് കരുതുന്നു. പരിശോധന ഉടൻ പൂർത്തിയാക്കും. ആരും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണിയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here