പി പി ചെറിയാന്‍

ഓസ്റ്റിന്‍: 2024 മാര്‍ച്ച് 5ന് ടെക്‌സസ്സില്‍ പ്രസിഡന്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റ് ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് നടക്കുന്ന പ്രൈമറി തിരെഞ്ഞെടുപ്പില്‍ വോട്ടര്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 5നാണെന്നു ടെക്‌സാസ് ഓഫ് സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു. ടെക്‌സാസ് നിയമം അനുസരിച്ച് യോഗ്യരായ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പുള്ള 30-ാം ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

പ്രൈമറി തിരഞ്ഞെടുപ്പില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഓണ്‍ലൈനില്‍ പരിശോധിക്കാം. പ്രൈമറിയിലേക്കുള്ള ഏര്‍ലി വോട്ടിംഗ് ഫെബ്രുവരി 20 ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 1 വെള്ളി വരെ നടക്കും. പ്രാഥമിക തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനെ കുറിച്ച്, പോളിംഗ് ലൊക്കേഷനുകള്‍ മുതല്‍ നിങ്ങളുടെ ബാലറ്റില്‍ നിങ്ങള്‍ കണ്ടേക്കാവുന്ന കാര്യങ്ങള്‍ വരെ നിങ്ങള്‍ അറിയേണ്ടതെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here