അമേരിക്കന്‍ മലയാളികള്‍ക്ക് കാല്‍പ്പന്ത് കളിയുടെ മിന്നല്‍ പോരാട്ടങ്ങള്‍ സമ്മാനിക്കാന്‍ മാസ്‌ക് മയാമി എവെര്‍ റോളിങ് ട്രോഫി സെവന്‍സ് സോക്കര്‍ ടൂര്‍ണമെന്റ് സീസണ്‍ -5, ഫെബ്രുവരി മാസം 17,18 തീയതികളില്‍ ഫ്‌ലമിംഗോ വെസ്റ്റ് പാര്‍ക്ക്, കൂപ്പര്‍ സിറ്റിയില്‍ അരങ്ങേറുന്നു. മത്സരത്തില്‍ അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള പ്രഗല്‍ഭരായ 16 ടീമുകള്‍ മാറ്റുരയ്ക്കും. മത്സരങ്ങള്‍ മുന്‍ Broward County Mayor Hon. Dale Holness ഉദ്ഘാടനം ചെയ്യും. കാല്‍പന്തുകളിയെ എന്നും നെഞ്ചിലേറ്റിയ മലയാളിക്ക് മാസ്‌ക് മയാമിയുടെ ഈ ഫുട്‌ബോള്‍ മാമാങ്കം അവിസ്മരണീയം ആകും എന്ന കാര്യത്തില്‍ സംശയവുമില്ല.

സെവന്‍സ് ഫുട്‌ബോളിന്റെ ഈ കളി മൈതാനിയില്‍ ഡയമണ്ട് FC കാനഡ, ആഴ്‌സനല്‍ ഫിലാഡല്‍ഫിയ, എഫ് സി ന്യൂയോര്‍ക്, മാനിയക് അറ്റ്‌ലാന്റ, എഫ് സി സി ഡാളസ്, കോളംബസ് ടസ്‌ക്കേഴ്‌സ് ഓഹായോ,ഓസ്റ്റിന്‍ സ്‌ട്രൈകേഴ്‌സ്, മിന്നല്‍ ഷാര്‍ലറ്റ്, ബാള്‍ട്ടിമോര്‍ ഖിലാടീസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ്, MFC ജാക്‌സണ്‍വില്‍, , മാട് ഡേടോണ, മാസ്‌ക് മയാമി എന്നീ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും.

മലയാളിക്ക് ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശം ആണ് ഈ ടൂര്‍ണ്ണമെന്റഇന്റെ വിജയം. വാക്കിലും പ്രവര്‍ത്തിയിലും അങ്ങേയറ്റം മികവ് പുലര്‍ത്തുന്ന മയാമി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ശക്തിയും ബലവും എന്നു പറയുന്നത് അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച സ്‌പോണ്‍സര്‍മാര്‍ ആണ്. അത്യാകര്‍ഷകമായ സമ്മാനത്തുക നല്‍കി ഈ മത്സരത്തിന് മാറ്റുകൂട്ടുവാന്‍ സഹായിച്ച മെഗാ സ്‌പോണ്‍സര്‍ Mr. ജോര്‍ജ് നേടിയകാലായില്‍, ഡയമണ്ട് സ്‌പോണ്‍സറായ Mr. ജോണ്‍ ടൈറ്റസ് & Mrs. കുസുമം ടൈറ്റസ്, Mr. ലിന്റോ ജോളി, പ്രസിഡന്റ് മാഡ് ഡേടോണ… പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ ലോണ്‍സ് ബൈ അക്കി, ജോസ് സി. പി. എ, സെയ്ജ് പബ്ലിക് അഡ്ജസ്റ്റിംഗ് സര്‍വീസസ് ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ ടാസ് ഫയര്‍ പ്രൊട്ടക്ഷന്‍, ഒണ്ടി വേരോ ലോ ആന്‍ഡ് ടൈറ്റില്‍ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് മെഡിക്‌സ്, മായ ഫിസിക്കല്‍ തെറാപ്പി,

Mr. ബിനൂപ് ഫോമ ട്രെഷറര്‍ കാന്‍ഡിഡേറ്റ്, നന്മ ഗ്രോസറി, ദയാസ് കളക്ഷന്‍സ്, നോയല്‍ മാത്യു റിയാല്‍റ്റര്‍, , ജെന്റില്‍ ടീത് ബൈ ഡോക്ടര്‍ ചാണ്ടി സാമുവല്‍ , പാലസ് ഇന്ത്യ റെസ്റ്റോറന്റ്,മാന്‍ഷന്‍ റെന്റല്‍, ബിജു ജോണ്‍ റിയാല്‍റ്റര്‍, എ. സി. ഇ. കോര്‍പ് അതുപോലെ സില്‍വര്‍ സ്‌പോണ്‍സര്‍മാരായ, ഫാമിലി മെഡിക്കല്‍ സെന്റര്‍,സിറ്റി വൈഡ് മോര്‍ഗേജ് , ഗോള്‍ഡ് കോസ്റ്റ് ഡെന്റല്‍ ബൈ ജെറി കാരേടന്‍,താജ് റെസ്റ്റോറന്റ്, ബിഗ് ബസാര്‍, സണ്ണി കാറ്ററിംഗ്, ലിജു പണിക്കര്‍ റിയല്‍ട്ടര്‍, U S ടാക്‌സ് സര്‍വീസ്, Mr. മാത്യു പൂവന്‍, മോര്‍ഗേജ് ബൈ സിറില്‍ നടുപറമ്പില്‍, എ വണ്‍ കണ്‍സ്ട്രക്ഷന്‍, റോസ് ഒപ്റ്റിക്കല്‍സ് എന്നിവരാണ്. Cooper City Mayor, Hon. Greg Ross വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

ഈ മിന്നല്‍ പാറും പോരാട്ടത്തില്‍ ഉടനീളം മെഡിക്കല്‍ സപ്പോര്‍ട്ടുമായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും… ഈ മത്സരത്തിന്റെ വീറും വാശിയും അനുനിമിഷം ഒപ്പി എടുക്കുവാന്‍ മീഡിയാ പാര്‍ട്ട്ണര്‍ ആയി ഫ്‌ലവേഴ്‌സ് ടിവി യു എസ് എയും, പ്രവാസി ചാനല്‍ യുഎസ് യും, കൈകോര്‍ക്കുമ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭൂതി ആകും.

മാസ്‌ക് മായമിയുടെ പ്രസിഡന്റ് വിപിന്‍ വിന്‍സന്റ്, ടൂര്‍ണമെന്റ് ഇന്‍ ചാര്‍ജ് ഷെന്‍സി മാണി, ജോണ്‍, ട്രഷറര്‍ അജിത് വിജയന്‍, മാസ്‌ക് ടീം ക്യാപ്റ്റന്‍ അജി വര്‍ഗീസ് , ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീ. നോയല്‍ മാത്യു, പി.ആര്‍.ഓ. രഞ്ജിത്ത് രാമചന്ദ്രന്‍ മറ്റ് ക്ലബ്ബ് അംഗങ്ങള്‍ നിധീഷ് ജോസഫ് , മനോജ് കുട്ടി, ജോബി കൊറ്റം , വിനു അമ്മാള്‍ , ഷിബു ജോസഫ് എന്നിവര്‍ ഈ മത്സരത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here