ഫിലിപ്പോസ് ഫിലിപ്പ് പി ആര്‍ ഒ

കഴിഞ്ഞ 15 വര്‍ഷമായി നോര്‍ത്ത് അമേരിക്കയിലെ മലയാളി എഞ്ചിനിയേഴ്‌സിന്റെ ഇടയില്‍ സ്ത്യുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എഞ്ചിനിയറിങ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കീന്‍) 2024 ഭരണ സമിതി ഫെബ്രുവരി 3-ാം തീയതി ഓറഞ്ച് ബെര്‍ഗിലെ സിതാര്‍പാലസില്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വച്ച് അധികാരമേറ്റു.

പ്രസിഡന്റായി ചുമതലയേറ്റ സോജിമോന്‍ ജെയിംസ്, കീനിന്റെ മറ്റ് പ്രധാന ചുമതലകള്‍ പല വര്‍ഷങ്ങളായി സ്ത്യുത്യര്‍ഹമായി നിര്‍വഹിച്ച ശേഷമാണ് ഇപ്പോള്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. മറ്റ് ഭാരവാഹികളായി നീന സുധിര്‍ (വൈസ് പ്രസിഡന്റ് ), ജേക്കബ് ജോസഫ് (ജനറല്‍ സെക്രട്ടറി ), ലിന്റോ മാത്യു (ട്രഷറര്‍ ), വിനോദ് ദാമോദരന്‍ (ജോയിന്റ് സെക്രട്ടറി), പ്രേമ ആന്ദ്രപ്പള്ളിയില്‍ (ജോയിന്റ് ട്രഷറര്‍ ), ഷിജിമോന്‍ മാത്യു (എക്‌സ് ഒഫീഷ്യോ), പ്രീത നമ്പ്യാര്‍ (ചാരിറ്റി& സ്‌കോളര്‍ഷിപ്), സിന്ധു സുരേഷ് (പ്രൊഫെഷണല്‍ അഫെയേഴ്‌സ് ), മനേഷ് നായര്‍ (സ്റ്റുഡന്റ് ഔട്ട് റീച് ), റെജി മോന്‍ എബ്രഹാം (സോഷ്യല്‍ & കള്‍ച്ചറല്‍ അഫയേഴ്സ് ), ബിജു ജോണ്‍ (ന്യൂസ് ലെറ്റര്‍ & പബ്ലിക്കേഷന്‍), അജിത് ചെറയില്‍ (ജനറല്‍ അഫയേഴ്സ്) , ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷന്‍സ് )എന്നിവരും റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി ജേക്കബ് ഫിലിപ്പ് (അപ്‌സ്റ്റേറ്റ്, ന്യൂ യോര്‍ക്ക് ), ജെയ്‌സണ്‍ അലക്‌സ് (ന്യൂ ജേഴ്സി ), ബിജു പുതുശേരി (ന്യൂ യോര്‍ക്ക് സിറ്റി, ലോങ്ങ് ഐലന്‍ഡ്, ക്യുന്‍സ് ) എന്നിവരും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2023 ലെ ബോര്‍ഡ് ചെയര്‍മാന്‍ കെ ജെ ഗ്രിഗറി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുതായി ഒഴിവ് വന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി കുരിയാക്കോസ് (2023 പ്രസിഡന്റ് ) ഉള്‍പ്പെടെ ലിസി ഫിലിപ്പ് (ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍), കെ ജെ ഗ്രിഗറി, ബെന്നി കുരിയന്‍, എല്‍ദോ പോള്‍, മെറി ജേക്കബ്, മനോജ് ജോണ്‍ എന്നീ ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അധികാരകൈമാറ്റത്തിന് ശേഷം നടന്ന മീറ്റിങ്ങില്‍ കീന്‍ നടത്തിവരുന്ന സ്‌കോളര്‍ഷിപ് പദ്ധതി, മെന്ററിങ്, സ്റ്റുഡന്റ് ഔട്ട് റീ ച്, പ്രൊഫഷണല്‍ സെമിനാറുകള്‍ എന്നിവയോടൊപ്പം തന്നെ എഞ്ചിനീയറിംഗ് കരിയര്‍ ഗൈഡന്‍സ് അവസരങ്ങള്‍, ഇന്റേണ്‍ഷിപ്, കോളജ് പ്രിപറേഷന്‍ വെബിനാര്‍സ്, നാഷണല്‍ എഞ്ചിനീയേഴ്‌സ് വീക്ക് തുടങ്ങിയ നൂതന പദ്ധതികളും 2024 ല്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സോജിമോന്‍ ജെയിംസ് തന്റെ അധ്യക്ഷപ്രസംഗത്തില്‍, കീനിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും സംഘടനയുടെ യശസ് വാനോളം ഉയര്‍ത്തുന്നതില്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് നീന സുധിര്‍, ജനറല്‍ സെക്രട്ടറി -ജേക്കബ് ജോസഫ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ലിസി ഫിലിപ്, മുന്‍ ചെയര്‍മാന്‍ കെ എസ് ഗ്രിഗറി, (ട്രഷറര്‍ ) ലിന്റോ മാത്യു, മനേഷ് നായര്‍, സിന്ധു സുരേഷ്, സജിദ, റെജിമോന്‍ ജേക്കബ്, മുന്‍ പ്രസിഡന്റുമാരായ ഫിലിപ്പോസ് ഫിലിപ്, കോശി പ്രകാശ്, പ്രീത നമ്പ്യാര്‍, മെറി ജേക്കബ്, ഷാജി കുരിയാക്കോസ്, ഷിജിമോന്‍ മാത്യു എന്നിവര്‍ സജീവമായി പങ്കെടുത്തു.

കഴിഞ്ഞ 15 വര്‍ഷമായി 125 -ഓളം കുട്ടികള്‍ക്ക് എഞ്ചിനീയറിങ് പഠിക്കുന്നതിനു വേണ്ടി കീന്‍ അവസരം ഒരുക്കി എന്നുള്ളത് തന്നെയാണ് കീനിന്റെ ഏറ്റവും വലിയ നേട്ടം. കൂടാതെ ജോബ് പ്ലേസ്‌മെന്റ്, മെന്ററിങ് എന്നീ മേഖലകളിലും കീന്‍ മാതൃകാപരമായ സേവനം ആണ് നല്‍കിവരുന്നത്. Rutgers യൂണിവേഴ്‌സിറ്റിയും ആയി ചേര്‍ന്ന് 2023 ല്‍ കീന്‍ നടത്തിയ ”എഞ്ചിനീയറിംഗ് പഠനം എന്തുകൊണ്ട് തിരഞ്ഞെടുക്കണം” എന്ന സെമിനാറില്‍ നിന്നും ലഭിച്ച പ്രതികരണത്തിന്റെ വെളിച്ചത്തില്‍ തുടര്‍ന്നും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന സെമിനാറുകള്‍ നടത്തുന്നതിനും തീരുമാനിച്ചു. കീനിന്റെ ഭാഗമാകുവാന്‍ താല്പര്യമുള്ള എല്ലാ കേരളാ എഞ്ചിനീയേസിനെയും കീന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here