ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ മലയാളിയായ 61കാരനെ മകന്‍ കുത്തിക്കൊന്നു. മലയാളിയായ മാനുവല്‍ തോമസിനെയാണ് മകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ 32കാരനായ മെല്‍വിന്‍ പിടിയിലായി. ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിന്‍ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മാനുവലിന്റെ മൃതദേഹം ബേസ്‌മെന്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതക കുറ്റം ഏറ്റെടുത്ത മെല്‍വിന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. വാലന്റൈന്‍സ് ദിനത്തിലാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിന്‍ രണ്ട് ദിവസത്തിനു ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. മാനുവലിന്റെ ഭാര്യ ലിസ 2021 മാര്‍ച്ചിലാണ് മരിക്കുന്നത്. മെല്‍വിനെ കൂടാതെ ലെവിന്‍ എന്ന മകനും ആഷ്ലി എന്ന മകളും ദമ്പതികള്‍ക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here