വാഷിംഗ്ടണ്‍/മ്യൂണിച്ച്: റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്സി നവാല്‍നിയുടെ മരണത്തിന് ഉത്തരവാദി ക്രെംലിനാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവല്‍നിയുടെ മരണം പുടിന്റെ ക്രൂരത തുറന്നുകാട്ടുന്നതായും മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ ഒരു പ്രസംഗത്തിനിടെ ഹാരിസ് പറഞ്ഞു

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും രൂക്ഷമായ വിമര്‍ശകനായി കണ്ട നവല്‍നി രാഷ്ട്രീയ പ്രേരിതമായ കുറ്റകൃത്യങ്ങള്‍ക്ക് 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം അദ്ദേഹത്തെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആര്‍ട്ടിക് പീനല്‍ കോളനിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നടക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കല്‍ സംഘമെത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും കുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക ക്രമക്കേട്, പരോള്‍ലംഘനം, കോടതിയലക്ഷ്യം തുടങ്ങിയവയായിരുന്നു നവാല്‍നിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. രോഗത്തിന് ചികിത്സ ആവശ്യപ്പെട്ട് ജയിലിലും നവല്‍നി സമരം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here