സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരത്തിനും ചരിത്രത്തിനും സിഖ് അമേരിക്കക്കാരുടെ സംഭാവനകളെ ആദരിക്കുന്ന  പ്രമേയം വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ്   പാസാക്കി.

ഖല്‍സ ഗുര്‍മത്ത് സെന്ററിലെ സിഖ് യുവ നേതാവ് ഷര്‍ണ്‍ കൗറിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.

അമേരിക്കന്‍ ചരിത്രത്തില്‍ ഒരു സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ  സിഖ് അമേരിക്കക്കാരി  സെനറ്റർ   മങ്ക ധിംഗ്ര (ഡി-റെഡ്മണ്ട്) ആണ് പ്രമേയം അവതരിപ്പിച്ചത്.  സിഖ് മൂല്യങ്ങള്‍ തന്നെയും മറ്റ് പലരെയും പൊതു സേവനത്തിലേക്ക് എങ്ങനെ പ്രചോദിപ്പിച്ചു എന്നതിനെക്കുറിച്ച് അവർ സംസാരിച്ചു.

‘എല്ലാ വര്‍ഷവും, ഈ പ്രമേയം വാഷിംഗ്ടണിലെ സിഖ് സമൂഹത്തിന് ഒളിമ്പിയയില്‍ ഒത്തുകൂടാനുള്ള സന്തോഷകരമായ അവസരമാണ്. കൂടാതെ നമ്മുടെ സംസ്ഥാനത്തിന് നിരവധി സിഖ് അമേരിക്കക്കാരുടെ സംഭാവനകള്‍  ഓര്‍മ്മിക്കാനുള്ള അവസരമാണ്,’ ധിംഗ്ര പറഞ്ഞു.

”സത്യത്തിന്റെയും സമൂഹത്തിനായുള്ള സേവനത്തിന്റെയും ആശയങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സമൂഹമാണ് ഞങ്ങള്‍. നമ്മള്‍ ചെയ്യുന്നതെല്ലാം വിനയത്തോടെയാണ് ചെയ്യുന്നത്. 15-ാം നൂറ്റാണ്ടില്‍ മനുഷ്യര്‍ക്കിടയിലുള്ള സമത്വത്തെക്കുറിച്ച്, പ്രത്യേകിച്ച് ലിംഗസമത്വത്തെക്കുറിച്ച് സംസാരിച്ചിരുന്ന ഒരു മതമാണിത്.

ഹീരാ സിംഗ്, സണ്ണി സിംഗ്, പുനീത് കൗര്‍, സിഖ് കോലിഷന്റെയും വാഷിംഗ്ടണ്‍ സിഖ് കമ്മ്യൂണിറ്റിയുടെയും സ്റ്റാഫ്  എന്നിവരുള്‍പ്പെടെ പങ്കെടുത്ത സിഖ് സമുദായാംഗങ്ങളെയും സെനറ്റ് ആദരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here