കാലിഫോര്‍ണിയ:  ജോ ബൈഡന്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും  പ്രസിഡന്റിന്റെ പ്രായവും അനുഭവപരിചയവുമാണ് അദ്ദേഹം രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണങ്ങളെന്നു  കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഞായറാഴ്ച അഭിപ്രായപ്പെട്ടു

‘ഞാന്‍ അദ്ദേഹത്തെ  അടുത്ത് നിന്ന് കണ്ടു, : അദ്ദേഹന്റെ പ്രായം കൊണ്ടാണ് ഇത്രയധികം വിജയിച്ചത്,’ ന്യൂസോം എന്‍ബിസിയുടെ ‘മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയോടെ പാസാക്കിയ ബില്ലുകള്‍ ഉള്‍പ്പെടെ ബൈഡന്‍ ഒപ്പുവച്ച നിയമങ്ങളിലേക്കു  അദ്ദേഹം വിരല്‍ ചൂണ്ടി. ”അതിനാല്‍ നാല് വര്‍ഷത്തേക്ക് കൂടി അത് പ്രകടിപ്പിക്കാനുള്ള അവസരം അമേരിക്കന്‍ ജനതയ്ക്ക് ലഭിച്ചിരിക്കുന്നു . ഒരു ഡെമോക്രാറ്റ് എന്ന നിലയില്‍, ഞങ്ങളുടെ പാര്‍ട്ടിയുടെ നേതാവായ ജോ ബൈഡന്റെ കാര്യം പറയാന്‍ എനിക്ക് അഭിമാനമാണ്.

ഒരു മികച്ച ബൈഡന്‍ -ഹാരിസ് കാമ്പെയ്ന്‍ സറോഗേറ്റ് എന്ന നിലയില്‍, 56 കാരനായ ന്യൂസോം പലപ്പോഴും ബൈഡന്റെ ശാരീരികക്ഷമതയെക്കുറിച്ചും സ്വന്തം വൈറ്റ് ഹൗസ് അഭിലാഷങ്ങളെക്കുറിച്ചും മാധ്യമങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്നു. പ്രസിഡന്റിന്റെ രാജ്യത്തോടുള്ള ഭക്തിയെക്കുറിച്ചും സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള കഴിവിനെക്കുറിച്ചും അദ്ദേഹം  സംസാരിക്കുകയും  ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here