ഫിലഡല്‍ഫിയ: വേള്‍ഡ് ഡേ ഓഫ് പ്രയര്‍ മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ സെന്‍ജൂഡ് മലങ്കര കത്തോലിക്ക ദൈവാലയത്തില്‍( 1200 പാര്‍ക്ക് അവന്യൂ, ബെന്‍സലെം, പി,എ -19020) വച്ച് നടക്കുന്ന വേള്‍ഡ് ഡേ ഓഫ് പ്രയറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ ചിന്താവിഷയം എഫെസ്യര്‍ 4:1-7വരെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലെ അശരണരുംആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത്പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നായലോകപ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നത്.

സ്‌നേഹത്തില്‍ അന്യോന്യം പൊറുക്കുക(എഫെസ്യര്‍ 4:1-7)എന്നതാണ്. ലോകത്തിലെ 170-ല്‍ പരംരാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യംതിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍ച്ച്മാസത്തിലെ ആദ്യ ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചു വരുന്നതാണ് ലോകപ്രാര്‍ത്ഥനാദിനം. പലസ്തിനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. യേശുവിന്റെ സ്‌നേഹവും കരുതലും പലസ്തീന്‍ ജനങ്ങള്‍ക്ക് മറ്റുള്ള ലോക രാഷ്ട്രങ്ങളില്‍നിന്ന് ലഭിക്കേണ്ടത് ആവശ്യമെന്ന് ഈ വിഷയം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

ഈ വര്‍ഷത്തെ വേള്‍ഡ് ഡേ ഓഫ് പ്രയറിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് വി.വേദപുസ്തകത്തിലെവചനങ്ങളെ അടിസ്ഥാനമാക്കി വേദശാസ്ത്രത്തില്‍ ആഗാധമായ പാണ്ഡിത്യവും അതിലും ഉപരി ലളിതമായഭാഷയിലൂടെ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ പ്രത്യേകം കഴിവുമുള്ള ഡോക്ടര്‍. ടീന എലിസബത്ത് കൊച്ചമ്മയാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ടീന കൊച്ചമ്മ മികച്ച വാഗ്മിയും നല്ലൊരുഗായികയും ആണ്. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്നു.

ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റെവ. ബിബി ചാക്കോ മാത്യുവിന്റെസഹധര്‍മ്മിണി ആണ്. വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായസ്‌കിറ്റുകളിലൂടെയും, നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ്. എക്യൂമെനിക്കല്‍ ഗായകസംഘം തോമസ്ഏബ്രഹാം (ബിജു) നേതൃത്വത്തില്‍ ലോകപ്രാര്‍ത്ഥനാദിനത്തില്‍ ഗാനശുശ്രൂഷകള്‍ആലപിക്കുന്നതായിരിക്കും.ഇതിന്റെ ദ്രുതഗതിയിലുള്ള വിപുലമായ പ്രവര്‍ത്തനം നടക്കുന്നതായി ഭാരവാഹികള്‍അറിയിച്ചു. ഏവരെയും വേള്‍ഡ് ഡേ ഓഫ് പ്രയര്‍ലയ്ക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ചെയര്മാന്. റെവ. ഫാ. എല്‍ദോസ് കെ. പി

കോ ചെയര്മാന് – റെവ. ഫാ. എം. കെ. കുര്യാക്കോസ്

റിലീജിയസ് ചെയര്മാന്. റെവ. ഫാ. ജേക്കബ് ജോണ്‍

ജനറല്‍ സെക്രട്ടറി- ശാലു പുന്നൂസ്

ട്രഷാര്‍- റോജേഷ് സാമുവേല്‍

ജോയി. ട്രഷാര്‍- സ്വപ്‌ന സെബാസ്‌റ്യന്‍

കൊയര്‍ കോഓര്‍ഡിനേറ്റര്‍ – ബിജു എബ്രഹാം

വിമന്‍സ് ഫോറം കണ്‍വീനര്‍ – ദിയ മേരി ജോണ്‍

കോ കണ്‍വീനെര്‍ -ജിന്‍സി ജോയി

കോര്‍ കമ്മിറ്റി മെംബേര്‍സ് – നിര്‍മല എബ്രഹാം

ലിസി തോമസ്

സുമ ചാക്കോ

LEAVE A REPLY

Please enter your comment!
Please enter your name here