നോർത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ കോക്കസുകളിലും ഡൊണാൾഡ് ട്രംപ് വിജയം കൊയ്തു. അദ്ദേഹം 84.6% വോട്ട് നേടിയപ്പോൾ ഏക എതിരാളി നിക്കി ഹേലിക്കു കിട്ടിയത് 14.2% ആണ്.

സംസ്ഥാനത്തെ 29 ഡെലിഗേറ്ററുകൾ കൂടി വന്നതോടെ ട്രംപിന്റെ മൊത്തം 273 ആയി. റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ആവശ്യം 1,215  ഡെലിഗേറ്റുകളാണ്.

ഡി സിയിൽ മാത്രം ജയിച്ച ഹേലിക്കു ഇപ്പോൾ 43 ഡെലിഗേറ്റുകൾ ഉറപ്പുണ്ട്.

ചൊവാഴ്ച സൂപ്പർ ട്യുസ്‌ഡേയിൽ 865 ഡെലിഗേറ്റുകൾ കൂടി തീരുമാനമാകും. 15 സ്റ്റേറ്റുകളാണ് വിധിയെഴുതുന്നത്.

കാലിഫോർണിയ, മാസച്യുസെറ്സ്, നോർത്ത് കരളിന, ടെന്നസി, ടെക്സസ്, വിർജീനിയ സംസ്ഥാനങ്ങളിൽ ട്രംപിനു ശരാശരി 37% ലീഡുണ്ട്.

ചൊവാഴ്ച വോട്ട് ചെയ്യാൻ മറക്കരുതെന്നു ട്രംപ് അനുയായികളോടു പറഞ്ഞു.

ജോർജിയ, ഹവായ്, മിസിസിപ്പി, വാഷിംഗ്‌ടൺ സംസ്ഥാനങ്ങൾ വോട്ട് ചെയ്യുന്ന മാർച്ച് 12 നു ട്രംപ് ആവശ്യത്തിനു ഡെലിഗേറ്റുകളെ നേടിയിരിക്കുമെന്നു അദ്ദേഹത്തിന്റെ കാമ്പയ്ൻ പറഞ്ഞു. ഹേലിക്കു വിജയസാധ്യത കാണാനില്ലെങ്കിലും അവർ പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

2016ൽ 63% നേടി ഹിലരി ക്ലിന്റനെയും 2020ൽ 65% നേടി ജോ ബൈഡനെയും തോൽപിച്ചു ട്രംപ് നേടിയ സംസ്ഥാനമാണ് നോർത്ത് ഡക്കോട്ട.

LEAVE A REPLY

Please enter your comment!
Please enter your name here