കലിഫോർണിയയിൽ നിന്ന് $38 മില്യൺ വിലയുള്ള കാറ്റലിറ്റിക് കൺവെർട്ടർ ഭാഗങ്ങൾ മോഷണം പോയ കേസിൽ ന്യൂ ജഴ്സിയിലെ ഒരു ഇന്ത്യൻ കുടുംബത്തിലുളള അഞ്ചു പേരുടെ മേൽ കുറ്റം ചുമത്തി.

സഹോദരന്മാരായ നവീൻ ഖന്ന, ടിനു ഖന്ന എന്നിവരെ 2022 നവംബറിൽ പ്രതികളാക്കിയിരുന്നു. ന്യൂ ജഴ്‌സിയിൽ ഡിജി ഓട്ടോ എന്ന സ്ഥാപനം നടത്തി വന്ന അവർ കവർച്ച ചെയ്യപ്പെട്ട $38 മില്യൺ വിലയുള്ള കാറ്റലിറ്റിക് കൺവെർട്ടർ കലിഫോർണിയയിലെ ഖന്ന കുടുംബത്തിൽ നിന്നു വാങ്ങി എന്നും കണ്ടെത്തി. ആ കുടുംബത്തിൽ പെട്ടവർ 2023 ഒക്ടോബറിൽ കുറ്റം സമ്മതിച്ചു. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും അനിത ഖന്ന (63), നിർമൽ ഖന്ന (73), മൈക്കൽ ഖന്ന (42) എന്നിവർ ഡിജി ഓട്ടോ വഴി മോഷ്ടിക്കപ്പെട്ട വാഹന ഭാഗങ്ങൾ വാങ്ങിയിരുന്നു.

മെറ്റൽ റിഫൈനറി ജീവനക്കാരായ ആൽഫ്രഡോ മെജിയ (40), വിഷ്‌ണു ചിന്താമൻ എന്നിവർ കൺവെർട്ടറുകളിൽ നിന്നുള്ള അമൂല്യ ലോഹങ്ങൾ ഇവരിൽ നിന്നു വാങ്ങി. അവരുടെ മേലും കുറ്റം ചുമത്തിയിട്ടുണ്ട്.

റിഫൈനറി ഡിജി ഓട്ടോയ്ക്കു  $621 മില്യണിലധികം നൽകി. അവർക്കിടയിൽ നിന്നു പ്രവർത്തിച്ച റിക്കി വേഗ എന്നയാളെയും കേസിൽ പ്രതിയാക്കി.

എഫ് ബി ഐ, ഐ ആർ എസ് എന്നിവയ്ക്കു പുറമെ കലിഫോർണിയയിലെ പോലീസ് ഏജന്സികളും അന്വേഷണം നടത്തിയിരുന്നു.

കുറ്റം തെളിഞ്ഞാൽ ഖന്ന കുടുംബത്തിനു കൂട്ട് നിന്നവർക്കു അഞ്ചു വർഷം വരെ തടവും $78 മില്യൺ വരെ പിഴയും കിട്ടാം. തു സു വാങ് (32), സഹോദരൻ ആൻഡ്രൂ വാങ് (28), അവരുടെ ‘അമ്മ മോണിക്ക മൗവ (58) എന്നിവർ മോഷണവസ്തുക്കൾ ന്യൂ ജഴ്‌സിയിൽ എത്തിച്ചെന്നു സമ്മതിച്ചിട്ടുണ്ട്. സാക്രമെന്റോയിൽ ലൈസൻസ് ഇല്ലാതെ ബിസിനസ് ചെയ്യുന്ന അവർ മോഷ്ടിക്കപ്പെട്ട കൺവെർട്ടറുകൾ റിഫൈനറിയിലേക്കു കൊണ്ടുപോയി എന്നും ഏറ്റു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here