ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ നിരവധി തെളിവുകളാണ് കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി. ഗൂഢാലോചനയുടെ കേന്ദ്രം കേജ്‌രിവാളിന്‍റെ വസതിയാണെന്നും മദ്യവ്യവസായി മഗുണ്ട റെഡ്ഡി കേജ്‌രിവാളിനെ വീട്ടിലെത്തി കണ്ടുവെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. കേജ്‍‌രിവാളിന് നല്‍കാന്‍‌ കെ.കവിത 50 കോടി ആവശ്യപ്പെട്ടു, 25 കോടി നല്‍കി. കേസില്‍ മഗുണ്ട റെഡ്ഡിയുടെ മകനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

അതിനിടെ കേജ്രിവാളിനെതിരെ കുരുക്കു മുറുക്കി സിബിഐയും. ഇ.ഡി കസ്റ്റഡി അവസാനിച്ചാല്‍ സി.ബി.ഐ കസ്റ്റഡിയില്‍ എ‌ടുക്കും. അതേ സമയം അരവിന്ദ് കേജ് രിവാളിനെ ഇ.ഡി ഇന്ന് കെ.കവിതയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ സി.സി.ടി.വി ഉള്ള മുറിയില്‍ വച്ചാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യല്‍. കേജ്രിവാളിന് നീതിയുക്തമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here