അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയിൽ മൂന്നു കുർബ്ബാനകളിലും കുരുത്തോല വിതരണം നടത്തപ്പെട്ടു. ക്രിസ്തുവിന്റെ ആഘോഷപൂർവ്വമായ ജറുസലേം പ്രവേശനത്തിന്റെ ഭാഗമായി പ്രദിക്ഷണവും ആഘോഷപൂർവ്വമായ ദിവ്യബലിയും ഓശാന ആചാരണത്തെ ധന്യമാക്കി. അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ സന്ദേശം നൽകി. പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസിന്റെ നേതൃത്വത്തിലുള്ള വിസിറ്റേഷൻ സന്യാസ സമൂഹാംഗങ്ങൾ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ്ജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവരോടൊപ്പം ഓശാനയാചരണത്തിന് നേതൃത്വം നൽകി.

വിശുദ്ധ വാരത്തിന്റെ ഭാഗമായി ബുധനാഴ്ച (മാർച്ച് 27) ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകിട്ട് 7 മണിവരെ കുമ്പസാരവും, മാർച്ച് 28 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ കാൽകഴുകൽ ശുശ്രൂഷയടക്കമുള്ള പെസഹാ തിരുക്കർമ്മങ്ങളും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ച (മാർച്ച് 29) വൈകിട്ട് യുവതീ യുവാക്കൾക്കായി അഞ്ചു മണിമുതൽ ഇംഗ്ളീഷിൽ പീഡാനുഭവശുശ്രൂഷകൾ നടത്തപ്പെടും. വൈകിട്ട് 7 മണിക്കാണ് മലയാളത്തിലുള്ള പീഡാനുഭവ ശുശ്രൂഷകൾ. മാർച്ച് 31 ന് വൈകിട്ട് 5 മണിക്ക് ഇഗ്ളീഷിൽ യുവതീ യുവാക്കൾക്കായി ഈസ്റ്റർ വിജിൽ പ്രത്യേകമായി നടത്തപ്പെടും. തുടർന്ന് 7 മണിക്കാണ് മലയാളത്തിലുള്ള ഈസ്റ്റർ തിരുക്കർമ്മങ്ങൾ നടത്തപ്പെടുക. ഏപ്രിൽ 1 ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 മണിക്ക് കുർബ്ബാന ഉണ്ടായിരിക്കുമെന്നും അതെ ദിവസം വൈകിട്ട് സാധാരണ ഞായറാഴ്ചകളിൽ നടത്തപെടാറുള്ള കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല എന്നും ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഒരുക്കത്തോടെയും ഭക്തിയോടെയും വിശുദ്ധവാരകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here