സാന്‍ഫ്രാന്‍സിസ്‌ക്കൊ: കണ്‍സീല്‍ഡ് ഗണ്‍ കൈവശം വക്കുന്നതിനും, പരസ്യമായി കൊണ്ടുനടക്കുന്നതിന് ഭരണഘടനാ പൗരന്് നല്‍കിയ അവകാശമാണെന്ന വാദം സാന്‍ഫ്രാന്‍സിസ്‌ക്കൊ 9th സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഉത്തരവിട്ടു. യോലൊ, സാന്‍ഡിയാഗോ കൗണ്ടികള്‍ കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

പതിനൊന്നംഗ ജഡ്ജിമാരുടെ പാനലില്‍ നാലുപേര്‍ തീരുമാനത്തില്‍ വിയോജിപ്പു രേഖപ്പെടുത്തിയപ്പോള്‍ 7 പേരുടെ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായിട്ടാണ് വിധി പ്രഖ്യാപനം ഉണ്ടായത്.

സെക്കന്റ് അമന്റ്‌മെന്റ് കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുനടക്കുന്നതിന് അനുമതി നല്‍കുന്നതാണെന്ന വാദം കോടതി നിരാകരിച്ചു. കണ്‍സീല്‍ഡ് ഗണ്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതും, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സംസ്ഥാന അധികാരപരിധിയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്ന് അനുകൂല വിധിയെഴുതിയ ജഡ്ജി വില്യം ഫ്‌ളെച്ചര്‍ അഭിപ്രായപ്പെട്ടു.

കാലിഫോര്‍മിയാ സംസ്ഥാനത്തു കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റുകള്‍ നല്‍കുന്ന നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതു നിയമപാലകര്‍ക്കും, പൊതുജനങ്ങള്‍ക്കും കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് അധികൃതരുടെ പക്ഷം.

സാക്രമെന്റ് ഷെറിഫ് സ്‌കോട്ട് ജോണ്‍ 2010 ല്‍ ചുമതലയേല്‍ക്കുമ്പോള്‍ 400 ഗണ്‍ പെര്‍മിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രിലില്‍ ലഭിച്ച കണക്കനുസരിച്ചു 7865 ഗണ്‍ പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഗണ്‍കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ ഗണ്‍ റൈറ്റ്‌സ് ഗ്രൂപ്പു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here