വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ പ്രസിഡന്റ് ബരാക്ക് ഒബാമ ഹില്ലരിയെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി മെയ് 9 വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയൊ സന്ദേശത്തില്‍ അറിയിച്ചു.
ഹില്ലരിയേക്കാള്‍ യോഗ്യതയുള്ള മറ്റൊരാളെ പ്രസിഡന്റ് സ്ഥാനത്തിന് കണ്ടെത്താനായില്ല. ഒബാമ പറഞ്ഞു.
ഹില്ലരിയുമായുള്ള തിരഞ്ഞെടുപ്പു പ്രചരണത്തിന് വിസ്‌കോണ്‍സില്‍ ഗ്രീന്‍ ബെയില്‍ അടുത്ത ആഴ്ച ഒബാമ തുടക്കം കുറിക്കും.
വീഡിയോ സന്ദേശം പുറത്തിറങ്ങുന്നതിന് മുമ്പു രാവിലെ ബര്‍ണി സാന്റേഴ്‌സ് ഒബാമയെ സന്ദര്‍ശിച്ചിരുന്നു. ഡൊണാള്‍ഡ് ട്രമ്പിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ ഐക്യത്തോടെ നയിക്കുന്നതിന് ശ്രമിക്കുമെന്ന് പിന്നീട് സാന്റേഴ്‌സ് പറഞ്ഞു.
2008 ല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മത്സരത്തില്‍ ഒബാമയുടെ പ്രധാന എതിരാളി ഹില്ലരിയായിരുന്നു.
പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനിയായി ഹില്ലരി ക്ലിന്റനെ ആദ്യമായി തിരഞ്ഞെടുത്ത ചരിത്ര മുഹൂര്‍ത്തത്തിനുശേഷം ഒബാമയുടെ എന്‍ഡോഴ്‌സ്‌മെന്റ് കൂടി ലഭിച്ചതോടെ ഹില്ലരി ക്യാമ്പ് വിജയാഹ്ലാദത്തിലാണ്. ബര്‍ണി സാന്റേഴ്‌സ് മത്സരരംഗത്തു നിന്നും പിന്മാറി പാര്‍ട്ടിയെ ഐക്യത്തോടെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടര്‍. ട്രമ്പിനെതിരെ മത്സരം കടുത്തതാണെന്ന് ഡമോക്രാറ്റിക്ക് പാര്‍ട്ടി കരുതുന്നു.
getNewsImages (1)

LEAVE A REPLY

Please enter your comment!
Please enter your name here