ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ അരോമ റെസ്റ്റോറന്റില്‍ ഒത്തുചേര്‍ന്ന ട്രൈസ്റ്റേറ്റ് ഏരിയയിലെ നൂറിനുമേല്‍ ഫോമാ കണ്‍വന്‍ഷന്‍ ഡെലിഗേറ്റുകള്‍ ഫോമാ 2016- 18 കാലയളവിലെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍ അടങ്ങിയ ഡ്രീം ടീമിനു ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചു.

ഫോമ മെട്രോ റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷം വഹിച്ച യോഗത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബെന്നി വാച്ചാച്ചിറ, ചിക്കാഗോയിലെ ആറായിരത്തില്‍പ്പരം കുടുംബങ്ങളുടെ ചിരകാല അഭിലാഷമായ ഫോമാ കണ്‍വന്‍ഷന് ചിക്കാഗോ വേദിയാക്കാന്‍ അനുവദിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ഫോമ ജന്മംകൊണ്ടപ്പോള്‍ 2010-ല്‍ ലാസ്‌വേഗസ്, 2012-ല്‍ ന്യൂയോര്‍ക്ക്, 2014-ല്‍ ന്യൂയോര്‍ക്കില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഫിലാഡല്‍ഫിയയില്‍, വീണ്ടും 2018-ല്‍ ന്യൂയോര്‍ക്ക്, 2020-ല്‍ ന്യൂയോര്‍ക്കിനുവേണ്ടിയുള്ള മുറവിളി. ഇങ്ങനെ പോയാല്‍ ട്രൈസ്റ്റേറ്റ് ഏരിയ അല്ലാതെ മറ്റു റീജിയനുകള്‍ക്ക് ഒരിക്കല്‍ പോലും കണ്‍വന്‍ഷന് അര്‍ഹതയില്ല എന്ന അവസ്ഥയിലേക്ക് ഫോമ എത്തിയേക്കുമെന്നു ബെന്നി തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഫോമയുടെ 2014- 16 കാലയളവില്‍ അമേരിക്കയിലെ യുവജനങ്ങളേയും, തൊഴില്‍ അന്വേഷകരേയും, തൊഴില്‍ ദായകരായ നൂറുകണക്കിന് കോര്‍പ്പറേറ്റ് കമ്പനികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരു ചരിത്രസംഭവമാക്കിയ “യംഗ് പ്രൊഫഷണല്‍ സമ്മിറ്റി’ നു ചുക്കാന്‍പിടിച്ച കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂജേഴ്‌സി മിഡില്‍സെക്‌സ് കൗണ്ടി കമ്മിറ്റി അംഗവുമായ ജിബി തോമസ് വ്യക്തമായ കാഴ്ചപ്പാടോടും പദ്ധതികളുമായാണ് ഫോമ സെക്രട്ടറി സ്ഥാനത്തേക്ക് കടന്നുവരുന്നത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഫോമ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ജോസി കുരിശിങ്കല്‍ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ കൈയ്യൊപ്പ് പതിപ്പിച്ച ചരിത്രവുമായാണ് ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് കടന്നുവരുന്നത്.

ഫോമാ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂര്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ്, ന്യൂയോര്‍ക്കില്‍ നിന്നു നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന കുഞ്ഞ് മാലിയില്‍, ഷാജി മാത്യു, അഡൈ്വസറി കൗണ്‍സില്‍ ചെയറായി മത്സരിക്കുന്ന സക്കറിയാ കരുവേലി തുടങ്ങി ഒട്ടേറെ സാരഥികളാണ് യോഗത്തിനെത്തിയത്. ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ് നേതാക്കളായ സണ്ണി കോന്നിയൂര്‍, രാജന്‍ ഫിലിപ്പ്, എസ്.എസ്. പ്രകാശ്, ആന്റോ ജോസഫ്, പൊന്നച്ചന്‍ ചാക്കോ തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

 

ജോയിച്ചന്‍ പുതുക്കുളം

bennyjibyjosy_pic3

bennyjibyjosy_pic2

bennyjibyjosy_pic4

bennyjibyjosy_pic5

bennyjibyjosy_pic7

bennyjibyjosy_pic8

LEAVE A REPLY

Please enter your comment!
Please enter your name here