വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: 1997 ജൂണ്‍ എട്ടിനു കൂദാശ ചെയ്ത് സമൂഹത്തിനു ഒരു വലിയ അനുഗ്രഹമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പത്തൊമ്പതാമത് പെരുന്നാളും വേതേസ് ഫീല്‍ഡ്, കണക്ടിക്കട്ടില്‍ വാങ്ങിയ പുതിയ സ്ഥലത്ത് പുതിയ ദേവാലയ നിര്‍മ്മാണത്തിനായുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ജൂണ്‍ 4,5 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഡോ. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലും വൈദീകരുടേയും, ശെമ്മാശന്മാരുടേയും, വിശ്വാസികളുടേയും, സഹോദര ദേവാലയങ്ങളില്‍ നിന്നുള്ള സ്‌നേഹിതരുടേയും സാന്നിധ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.

ശനിയാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുശേഷം റവ.ഫാ. ഏലിയാസ് കുരുവിളയുടെ ധ്യാന പ്രസംഗവും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ഞായറാഴ്ച നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കു ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികനായിരുന്നു. വാഴയില്‍ ഏബ്രഹാം തോമസ് കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഏലിയാസ് കുരുവിള എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ദേവാലയ സ്ഥാപക സെക്രട്ടറിയായി റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ജോസഫ് ചാലുപറമ്പിനെ മെത്രാപ്പോലീത്ത പൊന്നാട അണിച്ച് ആദരിച്ചു. ദേവാലയത്തില്‍ നിന്നും ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത ഹൈസ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികളേയും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റി തലത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരേയും പ്രത്യേകം ആദരിച്ചു.

സെന്റ് മേരീസ് ദേവാലയ വികാരിമാരായ റവ.ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, റവ.ഫാ. പുന്നൂസ് കല്ലംപറമ്പില്‍, ബില്‍ഡിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബെന്നി പുതുവീട്ടില്‍, വാഴയില്‍ ഏബ്രഹാം തോമസ് കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ആശീര്‍വാദ പ്രസംഗം നടത്തി.

റവ.ഫാ. തോമസ് ഏബ്രഹാം ളാഹയില്‍, റവ. ഫാ. അഭിലാഷ് ഏലിയാസ്, റവ. ഡീക്കന്‍ റോയി വര്‍ഗീസ് തുന്നാല്‍, റവ. ഡീക്കന്‍ അനൂപ് കുരുവിള വാഴയില്‍, റവ. ഡീക്കന്‍ ജോ വളയനാട്ട് എന്നിവര്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചിരുന്നു.

തുടര്‍ന്ന് നടന്ന പാരമ്പര്യങ്ങളെ വിളിച്ചറിയിക്കുന്ന ഭക്തിനിര്‍ഭരമായ റാസയ്ക്കുശേഷം നടന്ന സ്‌നേഹവിരുന്നിലും വെതേഴ്‌സ് ഫീല്‍ഡ്, കണക്ടിക്കട്ടില്‍ പുതുതായി വാങ്ങിയ സ്ഥലത്ത് നടന്ന ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയില്‍ എല്ലാവരും പങ്കെടുത്തു. സിറില്‍ മാത്യു മണിമലേത്താണ് അനുഗ്രഹീതമായിരുന്ന ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തിയത്.

648 റസല്‍ റോഡില്‍ നടന്ന ഭക്തിനിര്‍ഭരമായ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ശുശ്രൂഷകള്‍ക്ക് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികനായിരുന്നു. ഹാര്‍ട്ട്‌ഫോര്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ.ഫാ. ഏബ്രഹാം ഫിലിപ്പ്, ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് വികാരി റവ.ഫാ. ജോസഫ് മൂന്നാനാപ്പള്ളി, സെന്റ് മേരീസ് ദേവാലയ വികാരിമാരായ റവ.ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, റവ.ഫാ. പുന്നൂസ് കല്ലംപറമ്പില്‍, റവ.ഫാ. ഏലിയാസ് കുരുവിള, റവ.ഫാ. തോമസ് ഏബ്രഹാം ളാഹയില്‍, റവ.ഫാ.അഭിലാഷ് ഏലിയാസ്, റവ. ഡീക്കന്‍ റോയി വര്‍ഗീസ് തുന്നാല്‍, റവ. ഡീക്കന്‍ അനൂപ് കുരുവിള വാഴയില്‍, റവ. ഡീക്കന്‍ ജോ വളയനാട്ട് എന്നിവരും ശുശ്രൂഷകളില്‍ സംബന്ധിച്ചിരുന്നു.

ബില്‍ഡിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബെന്നി പുതുവീട്ടില്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സിബി ചരുവുപറമ്പില്‍, കണ്‍സ്ട്രക്ഷന്‍ കണ്‍സ്ട്രക്ഷന്‍ കണ്‍വീനര്‍ തോമസ് ചാലുപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സനോജ് പുതിയമഠം, ജോയിന്റ് കണ്‍വീനര്‍മാരായ സജി ഇരണക്കല്‍, ഏബ്രഹാം കാലായില്‍, ബിജോയ് കല്ലേമണ്ണില്‍, ചിക്കു കാളിശേരില്‍, ടിജിന്‍ തെത്തറ, അരുണ്‍ മാണിക്കമംഗലം എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു വിജയകരമായ നേതൃത്വം നല്‍­കി.

LEAVE A REPLY

Please enter your comment!
Please enter your name here