ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗം പ്രസിഡന്‍റും, പൊതു കുടുംബയോഗ രക്ഷാധികാരിയുമായ വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പായുടെ 80-ാം ജډദിനവും 36-ാം കോറെപ്പിസ്ക്കോപ്പ സ്ഥാനാരോഹണ വാര്‍ഷികവും വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു.

ജൂണ്‍ നാലിന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ബെന്‍സേലം സെന്‍റ് ഗ്രീഗോറിയോസ് ചര്‍ച്ച് ഓഡിറ്റൊറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്സിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ തിരുമേനിയുടെ പ്രാത്ഥനയ്ക്ക് ശേഷം, അന്‍സു വര്‍ഗീസ് ആലപിച്ച പ്രാത്ഥനാ ഗാനത്തോടുകൂടി ആരഭിച്ച സമ്മേളനത്തില്‍ നിരവധി വൈദീകരും, വിശിഷ്ടാതിധികളും ബന്ധുമിത്രാദികളും പങ്കെടുത്തു. ജډദിനം ആഘോഷിക്കുന്ന അഭിവന്ദ്യ കോറെപ്പീസ്ക്കോപ്പയെ ചാക്കോ കോയിക്കലേത്ത് ഔപചാരികമായി സദസ്സിനു പരിചയപ്പെടുത്തി.

അഞ്ച് കാതോലിക്കാ ബാവാമാരുടെ ഒപ്പം പ്രവര്‍ത്തിച്ച കോറെപ്പിസ്ക്കോപ്പായ്ക്ക് ആ പിതാക്കډാരുടെ പ്രാത്ഥനയും അനുഗ്രഹവും എന്നും ഒപ്പമുണ്ടെന്നും, ആ അനുഗ്രഹവും പ്രാത്ഥനയുമാണ് 80 വയസ്സിലും 50 വയസ്സിന്‍റെ ചുറു ചുറുക്കോടെ പ്രസരിക്കുന്ന കോറെപ്പിസ്ക്കോപ്പയുടെ യുവത്വത്തിന്‍റെ രഹസ്യമെന്നും തിരുമേനി തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തന്‍റെ കുട്ടിക്കാലത്ത് അന്നത്തെ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനായിരുന്ന യോഹന്നാന്‍ ശെമ്മാശന്‍റെ കണ്‍വന്‍ഷന്‍ പ്രസംഗം കേള്‍ക്കുവാന്‍ പോയ ആ പഴയ നല്ല കാലഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കിയതോടൊപ്പം, പിന്നീട് ഇടുക്കി ഭദ്രാസനത്തിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ച് നല്കുവാന്‍ 8 ലക്ഷം രൂപ കോറെപ്പീസ്ക്കോപ്പ നല്കിയ കാര്യവും തിരുമേനി നന്ദിപൂര്‍വ്വം സ്മരിച്ചു,

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക ആശംസകളും അനുമോദനങ്ങളും അടങ്ങിയ സന്ദേശം വെരി. റവ. സി.ജെ. ജോണ്‍സന്‍ കോറെപ്പിസ്ക്കോപ്പയും, അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായുടെ ആശംസ റവ.ഫാദര്‍. ഷിബു വേണാട് മത്തായിയും വായിച്ചതിനു ശേഷം, അവ അഭിവന്ദ്യ തേവോദോസ്സിയോസ് തിരുമേനി കോറെപ്പീസ്ക്കോപ്പായ്ക്ക് നല്കി.

അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ ആശംസകളും അനുമോദനങ്ങളും അടങ്ങിയ പ്രത്യേക ഫലകം വായിച്ചു സമര്‍പ്പിക്കുവാന്‍ എത്തിയ പെന്‍സില്‍വാനിയാ സ്റ്റേറ്റ് റപ്രസെന്‍റിറ്റീവ് മിസ്റ്റര്‍ സ്ക്കോട്ട് പെട്രിയെ, ഡാനിയേല്‍ പി. തോമസ് സദസ്സിനു പരിചയപ്പെടുത്തി. കോറെപ്പീസ്ക്കോപ്പായ്ക്ക് ആശംസകളും അനുമോദനങ്ങളും അറിയിച്ചതിനു ശേഷം മിസ്റ്റര്‍ സ്ക്കോട്ട് പെട്രി, പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ പ്രത്യേക ആശംസകളും അനുമോദനങ്ങളും അടങ്ങിയ ഫലകം വായിച്ചു കോറെപ്പീസ്ക്കോപ്പായ്ക്ക് കൈമാറി. ബെന്‍സേലം സെന്‍റ് ഗ്രീഗോറിയോസ് ചര്‍ച്ച് വക പാരിതോഷികം ഇടവക വികാരി റവ.ഫാദര്‍. ഷിബു വേണാട് മത്തായി, വെരി. റവ.കെ. മത്തായി കോറെപ്പീസ്ക്കോപ്പാ, റവ. ഫാദര്‍. ഗീവര്‍ഗീസ് പൗലോസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

ശങ്കരത്തില്‍ കുടുംബത്തിനും, പൊതു കുടുംബയോഗത്തിനും കോറെപ്പിസ്ക്കോപ്പ നല്കിയ മഹത്തായ സേവനങ്ങളെയും സംഭാവനകളേയും കണക്കിലെടുത്ത് വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പയ്ക്ക് ‘കുടുംബ ആചാര്യരത്നം’ എന്ന ശ്രേഷ്ഠപദവി, അത് പ്രത്യേകം തയ്യാറാക്കിയ ഫലകത്തില്‍ ആലേഖനം ചെയ്ത്, കുടുംബത്തിനുവേണ്ടി കുടുംബ യോഗം സെക്രട്ടറി സജീവ് ശങ്കരത്തില്‍, ട്രഷറര്‍ രാജു ശങ്കരത്തില്‍ , പിആര്‍ഒ യ്രോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ ചേര്‍ന്ന് നല്കി ആദരിച്ചു. തദവസരത്തില്‍ അഭിവന്ദ്യ തേവോദോസ്സിയോസ് തിരുമേനി കോറെപ്പീസ്ക്കോപ്പായെ പൊന്നാട അണിയിക്കുകയും, ഹാരാര്‍പ്പണം ചെയ്യുകയും, ജിനു പീറ്റര്‍, അലീഷ്യാ പീറ്റര്‍, മെല്‍വിന്‍ വര്‍ഗീസ് , റിജോ സാമുവേല്‍, ആഗ്നസ് സണ്ണി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്കി ആദരിക്കുകയും ചെയ്തു.

പ്രശസ്ത ‘സാഹിത്യപ്രതിഭ’ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായ ‘അഷ്ടബ്ദമംഗളം’എന്ന കവിത വായിച്ചു സമര്‍പ്പിച്ചു. പൗരോഹിത്യ ജീവിതത്തിലെ കോറെപ്പിസ്ക്കോപ്പയുടെ ധന്യമായ ജീവിത യാത്രയിലെ സുസ്ത്യര്‍ഹ്യമായ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫലകം രാജു തോമസ്സും, കുടുംബത്തിന്‍റെ മംഗളപത്രം രാജു ശങ്കരത്തിലും വായിച്ചു സമര്‍പ്പിച്ചു. ഒപ്പം എബ്രാഹം തെങ്ങുംതറയില്‍ ഡോളറില്‍ തീര്‍ത്ത നോട്ടു മാല കോറെപ്പിസ്ക്കോപ്പയെ അണിയിച്ചു.

വെരി. റവ.കെ. മത്തായി കോറെപ്പിസ്ക്കോപ്പ, വെരി. റവ. സി.ജെ. ജോണ്‍സന്‍ കോറെപ്പിസ്ക്കോപ്പ, റവ.ഫാദര്‍. ഷിബു വേണാട് മത്തായി, റവ.ഫാദര്‍. സിബി വര്‍ഗീസ്, റവ.ഫാദര്‍.ജോസ് ദാനിയേല്‍, റവ.ഫാദര്‍.എബ്രാഹം ജോസഫ്, റവ. ഡോ. സജി മുക്കൂട്ട്, റവ.ഫാദര്‍. ഗീവര്‍ഗീസ് പൗലോസ് , രാജു എം. വര്‍ഗീസ് , പോള്‍ സി. മത്തായി, തോമസ് പോള്‍, തോമസ് യോഹന്നാന്‍, ഫിലിപ്പോസ് സാമുവേല്‍, സന്ധ്യാ സ്റീഫന്‍, ശാന്താ തോമസ് , ധന്യാ സാമുവേല്‍, ഷോജില്‍ എബ്രാഹം എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. റവ.ഫാദര്‍ അലക്സാണ്ടര്‍ കുര്യന്‍റെ ആശംസാ സന്ദേശം ജോസ് വര്‍ഗീസ് വായിച്ചു. തുടര്‍ന്നു തന്നോട് കാണിച്ച സ്നേഹത്തിനും ആദരവിനും സമുചിതമായ രീതിയില്‍ കോറെപ്പിസ്ക്കോപ്പ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി.

റവ.ഫാദര്‍. ഷിബു വേണാട് മത്തായി, അന്‍സു വര്‍ഗീസ്, കെവിന്‍ വര്‍ഗീസ്, സജി വര്‍ഗീസ്, വിനീത് വര്‍ഗീസ്, മരിയേല്‍, സെറീന, റൂത്ത്, സാറ എന്നിവരുടെ ഗാനാലാപനങ്ങള്‍ പ്രോഗ്രാമിന് മാറ്റുകൂട്ടി. മിസ്റ്റര്‍. യോഹന്നാന്‍ ശങ്കരത്തില്‍ ആയിരുന്നു പ്രോഗ്രാം എം.സി. സജീവ് ശങ്കരത്തില്‍ സ്വാഗതവും, ജോസ് വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേളനത്തിശേഷം വിഭവസമൃദ്ധമായ ഡിന്നര്‍ സല്ക്കാരവും ഉണ്ടായിരുന്നു. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

sankarathil_pic1

sankarathil_pic2

sankarathil_pic4

sankarathil_pic5

sankarathil_pic8

sankarathil_pic9

LEAVE A REPLY

Please enter your comment!
Please enter your name here