“ബ്ലെസ്സിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ബ്ലെസ്സിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ജൂലൈ മാസം 15 വെള്ളിയാഴ്ച മുതല്‍ 17 ഞായര്‍ വരെ ഹൂസ്റ്റണ്‍ പട്ടണത്തിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ചര്‍ച്ച് ആയ ഇന്റര്‍ നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതും ആണ്.

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലെസ്സിംഗ് സെന്ററിന്റെ സ്ഥാപക സീനിയര്‍ പാസ്റ്റേഴ്‌സാണ് ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇരുവരും ദൈവവചനം ശുശ്രൂഷിച്ചിട്ടുണ്ട്.

ജൂലൈ 15, 16 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്കും, ജൂലൈ 17-നു ഞായറാഴ്ച രാവിലെ 10.30-നും ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച്, 12955 സ്റ്റാഫോര്‍ഡ് റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477 (International Bible Church, 12955 Stafford Road, Stafford, Texas 77477) -ലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് പ്രെയിസ് & വര്‍ഷിപ്പ് ടീം ആരാധനയ്ക്ക് നേതൃത്വം നല്‍കും. ജാതി മജ സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.blessingtoday.tv
www.Internationalbiblechurch.cc

റവ.ഡോ. ടി.സി തോമസ് (1 832 236 7945)
പാസ്റ്റര്‍ തോമസ് ജോണ്‍ (1 281 900 6740)
ഡോ. വര്‍ഗീസ് ജോണ്‍ (1 832 277 6837).

LEAVE A REPLY

Please enter your comment!
Please enter your name here