Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കസി.എസ്.ഐ. ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ബഫലോയില്‍ ഭക്തിസാന്ദ്രമായ തുടക്കം

സി.എസ്.ഐ. ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ബഫലോയില്‍ ഭക്തിസാന്ദ്രമായ തുടക്കം

-

getNewsInnmages.php
ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഹയത്ത് റീജന്‍സി ഹോട്ടലിലും നയാഗ്രാ കണ്‍വന്‍ഷന്‍ സെന്ററിലുമായി നടത്തപ്പെടുന്ന ഇരുപത്തി ഒമ്പതാമത് സി.എസ്.ഐ. ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന് തിരി തെളിഞ്ഞു.
അമേരിക്കയിലും കാനഡായിലും നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സി.എസ്.ഐ. സഭയുടെ മോഡറേറ്റര്‍ മോസ്റ്റ് റവ.ജി. ദൈവാശീര്‍വാദം ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ്.റവ.തോമസ് കെ.ഉമ്മന്‍, രായ്‌ല്‌സീമ ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ദേവ പ്രസാദ് റാവു. സൗത്ത് കേരള ഭദ്രാസന ബിഷപ്പ് റൈറ്റ് റവ. ധര്‍മ്മരാജ് രസാലം, സിനഡ് ട്രഷറാര്‍ അഡ്വ. റോബര്‍ട്ട്് ബ്രൂസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
സി.എസ്.ഐ. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും സീഫോര്‍ട് ഇടവക വികാരിയുമായ റവ.സാമുവേല്‍ ഉമ്മന്‍ സ്വാഗതവും സെക്രട്ടറി ടിം കിണറ്റുകര കൃതജ്ഞതയും പറഞ്ഞു. കണ്‍വീനര്‍ മാത്യു ജോഷ്വ എം.സീ.യായി ചടങ്ങുകള്‍ നിയന്ത്രിച്ചു.
പ്രാരംഭമായി നോര്‍ത്ത് അമേരിക്കയിലെ സി.എസ്.ഐ. കോണ്‍ഫറന്‍സിന്റെയും നേതൃനിരയില്‍ ഉണ്ടായിരുന്ന അടുത്ത കാലത്ത് നിര്യാതരായ ബിഷപ് ഡോ. ജോര്‍ജ് നൈനാന്‍, റവ.ഡോ.കെ.കെ.കോശി, പി.ഓ.കുരുവിള, മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ്, വര്‍ഗീസ് കെ ഡേവിഡ്, ജോണ്‍ ദാനിയേല്‍ എന്നിവരുടെ സേവനങ്ങളെ അനുസ്മരിച്ചു. ജോ.കണ്‍വീനര്‍ തോമസ് റ്റി ഉമ്മന്‍ പ്രസംഗിക്കുകയും വിയോഗത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റവ.ജോണ്‍ ജെ വില്യം അനുസ്മരണാ പ്രാര്‍ത്ഥന നടത്തി.
സുവനീര്‍ കണ്‍വീനര്‍ തോമസ് ജെ. പായിക്കാടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മം, പ്രഥമ കോപ്പി ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ്.റവ. തോമസ് കെ. ഉമ്മന്‍, മോഡറേറ്റര്‍ മോസ്റ്റ് റവ.ജി. ദൈവാശീര്‍വാദത്തിനു നല്‍കി നിര്‍വ്വഹിച്ചു.
സീഫോര്‍ഡ് ഇടവകാംഗങ്ങള്‍ ഒരുക്കിയ ചെണ്ടമേളം, താലപ്പൊലി, വിവിധ നിറങ്ങളിലുള്ള മുത്തുക്കുടകള്‍ എന്നിവയോടെ ബഫലോ നഗരവീഥികളിലൂടെ നീങ്ങിയ സിഎസ്‌ഐ വിശ്വാസികളുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന റാലിക്ക് സഭാ പിതാക്കന്മാരും, വൈദികരും, അല്മായ നേതാക്കളും നേതൃത്വം നല്‍കി. ജൂലൈ അഞ്ചിന് കോണ്‍ഫറന്‍സ് സമാപിക്കും.
getNevgtwsImages.php getNewbhsImages.php getNewsInnmages.php

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: