getNewsImfloages.php

ഗെയിന്‍സ്‌ വില്ലെ (ഫ്‌ളോറിഡ): അമേരിക്കയിലെ ഏറ്റവും സമര്‍ഥരായ 141 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഒരു മലയാളിയും. ഗെയിന്‍സ്‌ വില്ലെയിലെ ഈസ്റ്റ്‌ സൈഡ്‌ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥി മേഗന്‍ മാത്യുവാണ്‌ ഈ മലയാളി. ഈ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ സ്‌കോളര്‍ ബഹുമതി നേടിയ മേഗന്‍ മാത്യു 140 പേര്‍ക്കൊപ്പം വൈറ്റ്‌ ഹൗസിലെ ചടങ്ങില്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയില്‍നിന്നു ബഹുമതി ഏറ്റുവാങ്ങി. കോതമംഗലം തേക്കിലക്കാട്ട്‌ ജോസഫ്‌ മാത്യുവിന്റെയും മേരിയുടെയും മകന്‍ ടോമിയുടെയും തൊടുപുഴ കുഴിപ്പിള്ളില്‍ പരേതനായ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകള്‍ അല്‍വീനയുടെയും മകളാണു മേഗന്‍.

യൂണിവേഴ്‌സിറ്റി ഓഫ്‌ മയാമിയില്‍ ഏഴു വര്‍ഷ മെഡിസിന്‍ ഓണേഴ്‌സ്‌ പ്രോഗ്രാമിനു ചേരുന്ന മേഗന്‍ പഠനത്തിലും സ്‌പോര്‍ട്‌സിലും സാമൂഹ്യപ്രവര്‍ത്തനത്തിലും മികവുറ്റ പ്രകടനം കാഴ്‌ചവച്ചിരുന്നു. നാലു വര്‍ഷത്തെ ഹൈസ്‌കൂള്‍ പഠനവേളയില്‍ 1000 മണിക്കൂറിലേറെ സാമൂഹ്യപ്രവര്‍ത്തനത്തിനുവേണ്ടി ചെലവഴിച്ചിട്ടുണ്ട്‌. ഗേള്‍സ്‌ സോക്കര്‍ ടീം ക്യാപ്‌റ്റനായിരുന്നു. ക്രോസ്‌ കണ്‍ട്രി ടീമിലും അംഗമായി. ഡാന്‍സ്‌ മാരത്തണ്‍, ഭരതനാട്യം എന്നിവയിലും മികവു പ്രകടിപ്പിച്ചു.

സഹോദരന്മാരായ ജസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡയിലും ജയ്‌സണ്‍ ഈസ്റ്റ്‌ സൈഡ്‌ ഹൈസ്‌കൂളിലും പഠിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here