ന്യൂയോര്‍ക്ക്:  ഹെഡ്ജ് ഇവന്‍റ്സ് ന്യൂയോര്‍ക്ക് അവതരിപ്പിക്കുന്ന മോളിവുഡ് ജോളിവുഡ് സ്റ്റേഷ് ഷോയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നൃത്തവും ഗാനങ്ങളും തമാശ സ്കിറ്റുകളും കോര്‍ത്തിണക്കി കൊണ്ടുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ എന്‍റര്‍ടെയ്ന്‍മെന്‍റിനാണ് ന്യൂയോര്‍ക്ക് വേദിയാവുന്നത്. ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് ക്യൂന്‍സ് കോളേജ് കോള്‍ഡന്‍ സെന്‍ററില്‍ അരങ്ങേറുന്ന സ്റ്റേജ് ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന തുടരുന്നു. തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍, താരസുന്ദരി മംമ്ത മോഹന്‍ദാസ്, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവന്‍, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കള്‍ പങ്കെടുക്കും. സംഗീത വിരുന്നൊരുക്കുന്നത് നിഖില്‍ മാത്യൂവും, മെറിന്‍ ഗ്രിഗറിയുമാണ്.

ആദ്യത്തെ 500 ടിക്കറ്റുകള്‍ക്ക് ബൈ വണ്‍, ഗെറ്റ് വണ്‍ ഫ്രീ എന്ന പേരിലുള്ള ടിക്കറ്റ് പ്രൊമോഷനാണ് ഈ സ്റ്റേജ് ഷോയുടെ പ്രത്യേകത. 100, 50 ഡോളര്‍ വിലയുള്ള വിഐപി ടിക്കറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ മറ്റൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ 1, ശനിയാഴ്ച വൈകിട്ട് 5.25 നാണ് ഷോ നടക്കുന്നത്.

മംമ്തയുടെ നൃത്തവും ഗാനങ്ങളുമാണ് ഷോയുടെ ഹൈലൈറ്റ്. ഇതാദ്യമായാണ് മംമ്തയും ഇന്ദ്രജിത്തും ഒരു ഷോയില്‍ ഒരുമിച്ച് അമേരിക്കയിലെത്തുന്നത്. ഒപ്പം തമാശയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി സുരാജും ഷോയെ ശരിക്കും ജോളിവുഡാക്കി മാറ്റും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോയായിരിക്കും മോളിവുഡ് ജോളിവുഡ് എന്നും താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഹെഡ്ജ് ഇവന്‍റ്സ് സാരഥി സജി ജേക്കബ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റിനുമായി ംംം.വലറഴലല്ലിി്യേെ.രീാ സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : (516) 433 4310, മോഹന്‍ (631) 774 7561, രാജു (516) 348 4755, സണ്ണി (516) 528 7492, ഷാജി (917) 378 3434, അപ്പുക്കുട്ടന്‍ നായര്‍ (917) 847 1534, ബാബു പൂപ്പള്ളില്‍ (914) 720 7891, സൈഫി (347) 612 6362, സജി (917) 731 7493, വിജി (516) 851 5820, ഷിബു (516) 859 2531, ടോസ്സിന്‍ (718) 316 0120

MollywoodJollywood11x17.pdf2016sep(1)

LEAVE A REPLY

Please enter your comment!
Please enter your name here