ന്യൂ യോർക്ക് : ന്യൂ യോർക്ക് പാസ്റ്ററൽ പ്രയർ ഫെല്ലോഷിപ്പ് അംഗവും എൽമോണ്ട് ശാലേം അസെംബ്ലിസ് ഓഫ് ഗോഡ് ശുശ്രുഷകനുമായ പാസ്റ്റ൪ എം ജി ജോൺസന്റെ ന്യൂയോർക്കിലെ സ്തുത്യർഹമായ സഭാ സേവനത്തിനുശേഷം, ചിക്കാഗോയിലേക്കു മാറിപ്പോകുന്ന സഹചര്യത്തിൽ, ന്യൂ യോർക്ക് പാസ്റ്ററൽ പ്രയർ ഫെല്ലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി.

മികവുറ്റ സുംഘാടകനും, തികഞ്ഞ ആത്മീയനും, ഉസ്വലതയോടുകൂടി പ്രതിഫലേച്ഛ കൂടാതെ സുശ്രുഷിക്കുകയും ചെയ്യുന്ന പാസ്ററർ എം ജി ജോൺസൻ പാസ്റ്ററൽ ഫെല്ലോഷിപ്പിനു വലിയ അനുഗ്രഹം തന്നെയായിരുന്നു എന്ന് മറ്റു അംഗങ്ങൾ പ്രസ്താവിക്കുകയും, തന്റെ സേവനങ്ങളെ പ്രകീർത്തിക്കുകയും ഉണ്ടായി. ഉപദേശ ഐക്യമുള്ള ശുശ്രുഷകർ ഒന്നിച്ചു കൂടിവന്നു പ്രാർത്ഥിക്കുന്ന ഒരു ആത്മീയ പ്രവർത്തനമാണ് ഈ കൂട്ടായ്മ. കഴിഞ്ഞ ആറു വർഷമായി ഈ കൂട്ടായ്മ ന്യൂ യോർക്കിൽ നടന്നു വരുന്നു. യവ്വനക്കാരുടെ ഒരു പ്രതീയേക കൂടിവരവും, പ്രയർ ലൈൻ പ്രയേറും ഫെൽലോഷിപ്പിന്റെ നിയന്ത്രണത്തിൽ നടന്നുവരുന്നു.

പാസ്റ്റർമാരായ ബാബു തോമസ്സും, ജേക്കബ് ജോർജും ഫെല്ലോഷിപ്പിന്റെ ഏകോപകരായി പ്രവർത്തിക്കുന്നു.

PPF_Fairwell2 PPF_Fairwell1

LEAVE A REPLY

Please enter your comment!
Please enter your name here