ge3tPhoto.php

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ ഹൃദയത്തിലേറ്റിയ ലോംഗ്‌ഐലന്റ്‌ താളലയത്തിന്റെ മാന്ത്രികച്ചെപ്പ്‌ എന്ന നാടകത്തിനുശേഷം താളലയം അണിയിച്ചൊരുക്കുന്ന പുതിയ നാടകം `കടലോളം കനിവി’ന്റെ സ്‌ക്രിപ്‌റ്റ്‌ താളലയം സാരഥികളായ ഷിനോ മറ്റത്തിനും, ഏബ്രഹാം പുല്ലാനപ്പള്ളിക്കും കൂടാതെ താളലയത്തിന്റെ സാങ്കേതിക വിദഗ്‌ധരും അഭിനേതാക്കളും ഉള്‍ക്കൊള്ളുന്ന സദസില്‍ കൈരളി ടിവി ഡയറക്‌ടര്‍ ജോസ്‌ കാടാപുറം പ്രകാശനം ചെയ്‌തു.


കൂടുതല്‍ അഭിനയ മികവ്‌ പ്രതീക്ഷിക്കുന്ന ഈ നാടകം പരിശീലനത്തിന്‌ തയാറായിക്കഴിഞ്ഞു. മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന ഈ നാടകം പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടുമെന്ന്‌ ഷിനോ മറ്റം പറഞ്ഞു. 26 എപ്പിസോഡുള്ള പുതിയ, അമേരിക്കന്‍ മലയാളികള്‍ അടക്കമുള്ള സീരിയലും പുതിയ വര്‍ഷത്തെ താളലയത്തിന്റെ പരിപാടികളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here