getNews55Images.php

സംഗീതം സിരകളിലോടുന്ന പാട്ടുകാരനാണ്‌ സാം കടമ്മനിട്ട. ദൈവം നല്‌കിയ സംഗീത വരദാനം തിരിച്ചറിഞ്ഞ പാട്ടുകാരാന്‍. എന്ത്‌ ത്യാഗം സഹിച്ചും സംഗീതത്തിനു വേണ്ടി ജീവിക്കാനുറപ്പിച്ച കലാകാരന്‍. ഈ നിശ്ചയദാര്‍ഡ്യത്തിനുള്ള അംഗീകാരമായാണ്‌ ഫ്‌ലോറിഡ ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുറ്റ്‌ ഓഫ്‌ ചര്‍ച്ച്‌ മാനെജുമെണ്ട്‌ സാം കടമ്മനിട്ടയെ ഡോക്ടറേറ്റ്‌ നല്‌കി ആദരിച്ചത്‌.


`ദിവ്യസംഗീതം എങ്ങനെയാണ്‌ ഹൃദയങ്ങളെ സ്‌പര്‍ശിക്കുന്നത്‌` എന്ന പഠനവും, കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ക്രിസ്‌തീയ ഭക്തിഗാന മേഖലയിലുള്ള സംഭാവനകളും, മുന്നൂറിലധികം ഗാനങ്ങളും, യൗറ്റിയൂബിലൂടെ ലോകമെമ്പാടുമുള്ള പതിനാറു ലക്ഷത്തിലധികം പ്രേക്ഷകരുടെ അംഗീകാരവും, സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ എസ്‌ ട്യൂണ്‍സിലൂടെ മുപ്പത്തിഅയ്യായിരത്തിലധികം ആളുകളുടെ വിരല്‍തുമ്പില്‍ തന്‍റെ ഗാനങ്ങളും എത്തിച്ചതും പരിഗണിച്ചാണ്‌ ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുറ്റ്‌ ഓഫ്‌ ചര്‍ച്ച്‌ മാനെജുമെണ്ട്‌ സാം കടമ്മനിട്ടയെ ഡോക്ടറേറ്റ്‌ നല്‌കി ആദരിച്ചത്‌.

2005 ല്‍ പുറത്തിറങ്ങിയ `ദിവ്യ ജ്യോതിസ്സ്‌` മുതല്‍ 2014 ല്‍ പുറത്തിറങ്ങിയ `ദിവ്യ സ്‌നേഹം` വരെയുള്ള എട്ടു ക്രിസ്‌തുമസ്സ്‌ ആല്‍ബങ്ങളും `ദൈവകാരുണ്യം` മുതല്‍ `യേശുവേ ആരാധന` വരെയുള്ള പഴയ പാട്ടുകളുടെ സമാഹാരങ്ങളും, മറ്റു ക്രിസ്‌തേതര ഗാന സമാഹാരങ്ങളും എല്ലാം പുറത്തിറക്കിയതിന്‍റെ മുഴുവന്‍ ഭാരവും സ്വന്തം തോളില്‍ തന്നെ. ഓഡിയോ വിപണി തകര്‍ന്നടിഞ്ഞിട്ടും സാം കടമ്മനിട്ട തന്‍റെ യാത്ര തുടരുന്നു, ദൈവം നടത്തുന്ന വഴികളിലൂടെ.

അഭിവന്ദ്യ സഖറിയാസ്‌ മാര്‍ തെയോഫിലസ്‌ തിരുമേനിയുടെ രചനക്ക്‌ സാം കടമ്മനിട്ട നല്‌കിയ ദൈവീക സംഗീതമാണ്‌ `ആര്‍ദ്രമായ്‌` എന്ന ആല്‍ബത്തിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ പെയ്‌തിറങ്ങിയത്‌. ശ്രീ. ബാബു കൊടംവേലില്‍ രചന നിര്‍വഹിച്ചു സാം കടമ്മനിട്ട ഈണം നല്‌കിയ ആല്‍ബമായിരുന്നു `അലിവുള്ളവന്‍`. ഇതിലെ ഗാനങ്ങളും ഒരു തവണ കെട്ടവരുടെ ഹൃദയങ്ങളില്‍ ദൈവ സ്‌നേഹത്തിന്‍റെ ഓര്‍മ്മകള്‍ നിറയ്‌ക്കും. ശ്രീ. ജിമ്മി ജോണിന്‍റെ വരികള്‍ക്ക്‌ ഈണം പകര്‍ന്നു പുറത്തിറങ്ങിയ ആല്‍ബമാണ്‌ `ഹൃദയ കീര്‍ത്തനം`. ദൈവവുമായുള്ള ഹൃദയ ഭാഷണം സംഗീതം കൊണ്ട്‌ ധന്യമാക്കിയിരിക്കുന്നത്‌ ഏതൊരു ആസ്വാദകനെയും ദൈവീക സാനിദ്ധ്യ ബോധത്താല്‍ ധന്യനാക്കും.

ഓരോ ക്രിസ്‌തുമസ്സും തന്നെ കാത്തിരിക്കുന്നത്‌ ഒരു പിടി പുതിയ ഗാനങ്ങളുമായാണ്‌ എന്നതാണ്‌ `കടമ്മനിട്ട` യുടെ വിശ്വാസം. പാടുന്നത്‌ ക്രിസ്‌തുവിന്‍റെ പിറവിയെക്കുറിച്ചാണ്‌ എന്ന്‌ ഓര്‍ക്കുമ്പോള്‍ കടമ്മനിട്ട നഷ്ടങ്ങള്‍ മറക്കും. ദൈവം നല്‌കുന്ന ഗാനങ്ങള്‍ ദൈവ ജനത്തിന്‍റെ കൈകളില്‍ എത്തിക്കേണ്ടത്‌ തന്‍റെ ഉത്തരവാദിത്വം ആണെന്നും ഈ പാട്ടുകാരാന്‍ വിശ്വസിക്കുന്നു.

അതുകൊണ്ടു തന്നെ ഏതു വിധേനയും ഗാനങ്ങള്‍ ആല്‍ബമായി പുറത്തിറക്കും. ലോകത്തിന്‍റെ വിവിധ കോണുകളിലായി നൂറു കണക്കിന്‌ ഗായക സംഘങ്ങളാണ്‌ സാം കടമ്മനിട്ട യുടെ ക്രിസ്‌തുമസ്സ്‌ ആല്‍ബം പുറത്തിറങ്ങാനായി കാത്തിരിക്കുന്നത്‌. സാമ്പത്തിക ലാഭം നോക്കാതെ ആവശ്യമുള്ളവര്‍ക്ക്‌ കാരോക്കെയും ലഭ്യമാക്കുന്നു. ഏതാനും ആല്‍ബങ്ങള്‍ കരോക്കെ സഹിതമാണ്‌ പുറത്തിറങ്ങിയിട്ടുള്ളത്‌. കൂടാതെ സാംകടമ്മനിട്ട.കോം എന്ന വെബ്‌സൈറ്റിലൂടെയും കരോക്കെയും വരികളും ലഭ്യമാക്കുന്നു. ഓരോ വര്‍ഷവും മൂന്നര ലക്ഷത്തിലധികം ആളുകളാണ്‌ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്‌.

യുറ്റിയുബില്‍ 2015 മെയ്‌ മാസം വരെ സാം കടമ്മനിട്ട യുടെ പ്രേക്ഷകര്‍ പതിനഞ്ചര ലക്ഷമാണ്‌. ടഠൗില െ എന്ന ആന്‍ഡ്രോയിഡ്‌ ആപ്പളിക്കേഷന്‍ സേവനം മുപ്പത്തിഅയ്യായിരത്തിലധികം ആളുകളാണ്‌ ഇതുവരെ പ്രയോജനപ്പെടുത്തിയത്‌.

ഗാനരചന, സംഗീതസംവിധാനം, പശ്ചാത്തല സംഗീതം, ഓഡിയോ റെക്കോര്‍ഡിംഗ്‌, മിശ്രണം തുടങ്ങി വിതരണം വിപണനം വരെ ഉള്ള മേഖലകളില്‍ സാം കടമ്മനിട്ട നേരിട്ട്‌ ശ്രദ്ധ പതിപ്പിക്കുന്നു. അതു കൊണ്ടു തന്നെയാണ്‌ ഭീമമായ നഷ്ടങ്ങള്‍ കൂടാതെ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാം കടമ്മനിട്ട ക്ക്‌ കഴിയുന്നതും.

സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനിയറായ ഭാര്യ ദീപ്‌തിയും മൂന്നു വയസ്സുകാരിയായ മകള്‍ എസ്ഥേറും ആണ്‌ സാം കടമ്മനിട്ട യുടെ സംഗീത യാത്രയില്‍ പിന്തുണയുമായി ഒപ്പമുള്ളത്‌. ആത്മ സുഹൃത്തും ഗാന രചയിതാവുമായ ബാബു കോടംവേലില്‍ സാം കടമ്മനിട്ട യുടെ യാത്രയിലെ സന്തത സഹചാരിയാണ്‌.

സ്വപ്‌നങ്ങള്‍ക്ക്‌ പിന്നാലെയുള്ള യാത്രയില്‍ വഴികാട്ടിയായി ദൈവീക സാന്നിദ്ധ്യം കൂടെ ഉണ്ട്‌ എന്നു വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരന്‍റെ വാക്കുകളില്‍ നിഴലിക്കുന്നത്‌ നിശ്ചയദാര്‍ഡ്യത്തിന്‍റെയും ശുഭാപ്‌തി വിശ്വാസത്തിന്‍റെയും തെളിമയുള്ള പ്രതീക്ഷകളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here