സാന്റാക്ലാര (കാലിഫോര്‍ണിയ): സാന്റാ ക്ലാര ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ വിന്‍ചെസ്റ്റര്‍ ബിലവഡിലുള്ള അസംബ്ലി ഹോളില്‍ ഡിസംബര്‍ 9 മുതല്‍ പതിനൊന്നുവരെ വചന പ്രഭാഷണം സംഘടിപ്പിക്കുന്നു.

ഡാളസ്സില്‍ നിന്നുള്ള പ്രമുഖ വേദശാസ്ത്ര പണ്ഡിതനും, സുവിശേഷ പ്രസംഗീകനുമായ പാസ്റ്റര്‍ ഡാനിയേല്‍ ശാമുവേല്‍(വിയ്യപുരം ജോര്‍ജ്ജ്കുട്ടി) ആണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക മീറ്റിങ്ങുകളില്‍ വചന പ്രഘോഷണം നടത്തുന്നത്.

ഡിസം.9,10 തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ ഗാനശുശ്രൂഷയോടെ ശുശ്രൂഷ ആരംഭിക്കും.
ഞായറാഴ്ച രാവിലെ 9 മണിക്ക്ാണ് കട്ജി യോഗം നടക്കുന്നത്.

ജാതി മത ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നാതിയ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
408 766 4272
510 565 9085

LEAVE A REPLY

Please enter your comment!
Please enter your name here