ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ച നാലാമത് കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയരായ ഫിലാഡല്‍ഫിയ സീറോമലബാര്‍ ടീം ചാമ്പ്യന്മാരായി. ഫില്ലി പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പ് ആയി.

ഡിസംബര്‍ 3 ശനിയാഴ്ച്ച രാവിലെ എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഉല്‍ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്‍റില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നായി 6 ടീമുകള്‍ മാറ്റുരച്ചു. രാവിലെ 8:30 ന് ആരംഭിച്ച പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തിലാണു സീറോമലബാര്‍ ടീം വിജയികളായത്.

സീറോമലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്‍റെ പ്രഥമ ഗ്രാന്‍റ്പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നതകര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ സ്മരണാര്‍ത്ഥം നടത്തിയ നാലാമത് ദേശീയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റായിരുന്നു ശനിയാഴ്ച്ച സമാപിച്ചത്.

ജോര്‍ജ് കാനാട്ട്, ആന്‍ഡ്രു കന്നാടന്‍, ജോസഫ് കന്നാടന്‍, ജോസഫ് സെബാസ്റ്റ്യന്‍, ജയ്സണ്‍ ജോസഫ്, ജെഫിന്‍ ലൂക്കോസ്, രാജ് പട്ടേല്‍, ജയിംസ് മാത്യു, ഡെന്നിസ് മാനാട്ട്, റോബിന്‍ റോയി എന്നിവരാണു ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ സീറോമലബാര്‍ ടീമില്‍ കളിച്ചത്. ടൂര്‍ണമെന്‍റ് മെഗാസ്പോണ്‍സര്‍ മേവട ജോസഫ് കൊട്ടുകാപ്പള്ളി സ്പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് കപ്പ് ഫാ. ജോണിക്കുട്ടി പുലിശേരി നല്‍കി ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമിനെ ആദരിച്ചു.

റണ്ണര്‍ അപ് ആയ ഫില്ലി പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച് ടീമിനു അറ്റോര്‍ണി ജോസ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്ത എസ് എം സി സി എവര്‍ റോളിംഗ് ട്രോഫി നല്‍കി ആദരിച്ചു.

എസ് എം സി സി യുടെ മുന്‍കാല സജീവപ്രവര്‍ത്തകനായിരുന്ന ദിവംഗതനായ ടോമി അഗസ്റ്റിന്‍റെ സ്മരണാര്‍ത്ഥം എസ് എം സി സി ഏര്‍പ്പെടുത്തിയിരിക്കുന്ന ടോമി അഗസ്റ്റിന്‍ മെമ്മോറിയല്‍ ട്രോഫി എം. വി. പി ആയി തെരഞ്ഞെടുക്കപ്പെട്ട രാജ് പട്ടേലിനു സമ്മാനിച്ചു. ബെസ്റ്റ് 3 പോയിന്‍റ് ഷൂട്ടര്‍ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ച ഡെന്നിസ് മാനാട്ടിനു വിശേഷാല്‍ ട്രോഫി ലഭിച്ചു. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു.

അറ്റോര്‍ണി ജോസഫ് എം. കുന്നേല്‍, ജോര്‍ജ് മാത്യു സി.പി.എ., ക്രൂസ്ടൗണ്‍ ഫാര്‍മസി, കെയര്‍ ഡെന്‍റല്‍ എല്‍.എല്‍.സി, സാബു ജോസഫ് സി. പി. എ., ജോസഫ് ഉമ്മന്‍, അതിഥി ഇന്‍ഡ്യന്‍ റെസ്റ്റോറന്‍റ്, കാഷ്മീര്‍ ഗാര്‍ഡന്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവരായിരുന്നു ടൂര്‍ണമെന്‍റ് ഗ്രാന്‍ഡ് സ്പോണ്‍സര്‍മാര്‍.

സീറോമലബാര്‍പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. സക്കറിയാസ് ജോസഫ്,  വൈസ് പ്രസിഡന്‍റ് ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ത്രേസ്യാമ്മ മാത്യു, ജോ. സെക്രട്ടറി ജോസഫ് കൊട്ടൂകാപ്പള്ളി, ട്രഷറര്‍ ലയോണ്‍സ് തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു സി. പി. എ., ദേവസിക്കുട്ടി വറീദ്, ജോര്‍ജ് പനക്കല്‍, സാബു ജോസഫ് സി. പി. എ., ജോസ് മാളേയ്ക്കല്‍, മോഡി ജേക്കബ്, ജിജി ഈപ്പന്‍, എം. സി. സേവ്യര്‍, ജെയ്ബി ജോര്‍ജ്, ആലീസ് ആറ്റുപുറം, ജോയി കരുമത്തി എന്നിവര്‍ ടൂര്‍ണമെന്‍റ് കോര്‍ഡിനേറ്റു ചെയ്തു. ആന്‍ഡ്രു കന്നാടന്‍ ആയിരുന്നു ടൂര്‍ണമെന്‍റ് യൂത്ത് കോര്‍ഡിനേറ്റര്‍. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍, മരിയന്‍ മദേഴ്സ്, സീറോമലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്‍റിന്‍റെ സഹായികളായി.

Runner Up - Pentacostal Church

റണ്ണര്‍ അപ് ഫില്ലി പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച്

??????????

SMCC Basketball (15) SMCC Basketball (14) SMCC Basketball (13) SMCC Basketball (12) SMCC Basketball (5) SMCC Basketball (3) SMCC Basketball (2)

LEAVE A REPLY

Please enter your comment!
Please enter your name here