അമേരിക്കൻ മലയാളി സമൂഹത്തിൽ സാംസ്കാരിക പ്രവർത്തനത്തിലൂടെ മാതൃകയായ ന്യൂജേഴ്സി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ നാമം,നായർ മഹാമണ്ഡലം എന്നെ സംഘടനകൾ സംയുക്തമായി കുടുംബ സംഗമവും, ക്രിസ്തുമസ് പുതു വത്സരാഘോഷവും സംഘടിപ്പിക്കുന്നു. ഡിസംബർ  പതിനാറിന് ന്യൂ ജേഴ്സി രാരിടാൻ  സെന്റർ എഡിസൺ  ഹോട്ടലിൽ ആണ് പരിപാടികൾ നടക്കുക . ന്യൂ ജേഴ്സിയിലെ സാമൂഹ്യ സാംസകാരിക രംഗത്തെ നിരവധി പ്രഗത്ഭർ പങ്കെടുക്കുന്ന ചടങ്ങുകൾ കാണികൾക്കു പുതിയ അനുഭവം ആയിരിക്കുമെന്ന് നാമം,നായർ മഹാമണ്ഡലം സ്ഥാപക ചെയർമാനും ,ഫോക്കനാ കൺവൻഷൻ ചെയർമാനുമായ മാധവൻ ബി നായർ അറിയിച്ചു.

കുടുംബ സംഗമം ,ക്രിസ്തുമസ് ആഘോഷം, പുതുവത്സര പിറവി തുടങ്ങി മൂന്നു പരിപാടികളെ ആണ് അന്ന് നടക്കുക .നാമവും,നായർ മഹാമണ്ഡലവും ന്യൂജേഴ്സിയിലെ പ്രവർത്തനങ്ങളുടെയും,സാംസ്കാരിക ഒത്തുചേരലിന്റെയും ന്യൂ ജേഴ്സിയിലെ മാതൃകയാണ്. അതുകൊണ്ടു തന്നെ ഈ പ്രസാധനകൾ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് അതിന്റെതായ തനിമയുണ്ട്.

ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷത്തിലാണ്. ക്രിസ്തുമസ് നാളുകളില്‍ ലോകത്തിന്റെ എല്ലാ കോണുകളിലും ആ മഹത്തായ ജനനം വലിയ ആഘോഷമാക്കുമ്പോൾ സ്നേഹത്തിന്റെ വലിയ കൂട്ടായ്‍മയുടെ അനുഭവം ആണ് സമ്മാനിക്കുക .ഒപ്പം വരാനിരിക്കുന്ന പുതു വര്ഷം മികച്ചതാകുവാനുള്ള പ്രാർത്ഥനകൂടി ഈ ഒത്തു ചേരലിൽ ഉണ്ട് .തെറ്റുകള്‍ തിരുത്തുവാനും നന്മകള്‍ചെയ്യുവാനുമായി ഒരു പുതുവര്‍ഷം കൂടി ദൈവം നമുക്കു മുന്നില്‍ സമ്മാനിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കികൊണ്ട് പുതുവര്‍ഷം പുതിയ തീരുമാനങ്ങളുടേയും പുതിയ ശരികളുടേതുമാകട്ടെ. ഈ  അവസരത്തില്‍ പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. ആഡംബരത്തിന്‍റേയും ധൂര്‍ത്തിന്‍റേയും സ്വാര്‍ത്ഥതയുടേയും പിറകില്‍ പായുന്നവര്‍ക്കെതിരെ നന്മയുടെ മാതൃകകളായി നമുക്ക് മാറുവാനും ഇത്തരം കൂട്ടായ്‍മകളെ നമുക്ക് ഉപയോഗിക്കുവാൻ സാധിക്കണമെന്നും മാധവൻ നായർ കൂട്ടി ചേർത്തു.

ഈ കുടുംബ സംഗമത്തിന് കൂടുതൽ മനോഹരമാക്കുവാൻ പ്രശസ്ത ഹാസ്യ കലാകാരനും,ചലച്ചിത്ര താരവുമായ സാബു തിരുവല്ല നയിക്കുന്ന കോമഡി ലൈവ് ഷോയും നടക്കും.ഒറ്റയാൾ പ്രകടനത്തിലൂടെ നിരവധി വേദികളിൽ തന്റെ കലാപ്രകടനം മനോഹരമാക്കിയിട്ടുള്ള യുവ കലാകാരൻ ആണ് സാബു തിരുവല്ല .

ഈ സാംസ്കാരിക തനിമയുള്ള കുടുംബ സംഗമത്തിനും, ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങൾക്കും നേതൃത്വം വഹിക്കുന്നത് നാമം പ്രസിഡന്റ് ഗീതേഷ് തമ്പി , സെക്രട്ടറി സജിത്ത് ഗോപിനാഥ് , ട്രഷറർ ഡോ:ആശ വിജയകുമാർ, കൾച്ചറൽ സെക്രട്ടറി മാലിനി നായർ എന്നിവരാണ്. ഡിസംബർ പതിനാറിന് നടക്കുന്ന ഈ പ്രൗഢ ഗംഭീരമായ ചടങ്ങുകൾ ന്യൂജേഴ്സിയിലെ കാണികൾക്കു കണ്ണിനും കാതിനും കുളിർമ്മയുള്ളതാക്കി തീർക്കുവാനുള്ള പ്രവർത്തനത്തിലാണ് നാമം പ്രവർത്തകർ . ഈ കുടുംബ സംഗമത്തിലേക്കും, ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിലേക്കും ന്യൂ ജേഴ്സിയിലെ എല്ലാ സാംസ്‌കാരിക നേതാക്കളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായായി മാധവൻ ബി നായർ അറിയിച്ചു .

N Family 3

Namom_pic1 Namom_pic3

LEAVE A REPLY

Please enter your comment!
Please enter your name here