getNewsI111mages.php

കരോള്‍ട്ടണ്‍: കേരളാ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനെട്ടാമത്‌ സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31 മുതല്‍ ആരംഭിക്കും.

കരോള്‍ട്ടണ്‍ ഫ്രാങ്ക്‌ ഫോര്‍ഡ്‌ റോഡ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡളസില്‍ ജൂലൈ 31, ഓഗസ്റ്റ്‌ 1,2 തീയതികളില്‍ വൈകിട്ട്‌ 6 മുതല്‍ ഒമ്പതു വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനായ റവ.ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്‌ (മാരാമണ്‍ കണ്‍വന്‍ഷന്‍ സ്‌പീക്കര്‍), വെരി റവ.ഡോ. കെ.ജി പോത്തന്‍ (സീനിയര്‍ വികാര്‍ ജനറല്‍) തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തും. ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിലെ ഇരുപത്തിരണ്ട്‌ ദേവാലയങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ കേരളാ എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌.

കണ്‍വന്‍ഷന്റെ വിജയത്തിനായി റവ. സാം മാത്യു (പ്രസിഡന്റ്‌), റവ. പി.സി. സജി (വൈ. പ്രസിഡന്റ്‌), അലക്‌സ്‌ അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), നിബു തോമസ്‌ (ട്രഷറര്‍), ജോണ്‍ തോമസ്‌ (ക്വയര്‍ ലീഡര്‍), മെര്‍വിന്‍ അബ്രഹാം (യൂത്ത്‌ കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. ജെന്‍ റോയ്‌ മാത്യു, റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌, റവ. നൈനാന്‍ ജേക്കബ്‌, റവ.ഫാ. ജോസഫ്‌ നെടുമാംകുഴിയില്‍, റവ.ഫാ. മാത്യു മേലേടം, ഷിജു ഏബ്രഹാം, വര്‍ഗീസ്‌ മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ്‌ ജോണ്‍, അബ്രഹാം തോമസ്‌, ബേബി പുന്നൂസ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.

കണ്‍വന്‍ഷനിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ റവ. സാം മാത്യു, ജനറല്‍ സെക്രട്ടറി അലക്‌സ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here