getNeccwsImages.php

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളുടെ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട്‌ 8 മണിക്കു (ഈ എസ്‌ ടി / ന്യൂയോര്‍ക്ക്‌ സമയം) മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന അമേരിക്കന്‍ കാഴ്‌ച്ചകളില്‍ ഈയാഴ്‌ച്ച, പ്രശസ്‌ത യുവ സംഗീത സംവിധായകന്‍ ദീപക്‌ ദേവുമായുള്ള പ്രത്യേക അഭിമുഖമാണ്‌ സംപ്രേഷണം ചെയ്യുന്നത്‌.

മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ്‌ ദീപക്‌ ദേവ്‌. ക്രോണിക്‌ ബാച്ചിലര്‍, ഉദയനാണ്‌ താരം, നരന്‍, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വന്‍പ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക്‌ ദേവ്‌ മലയാളികള്‍ക്കൊക്കെ സുപരിചിതനാണ്‌. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011ലെ കേരള സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. ദീപക്‌ ദേവരാജ്‌ എന്നാണ്‌ ദീപക്‌ ദേവിന്റെ യഥാര്‍ത്ഥ പേര്‌. തലശ്ശേരിയാണ്‌ ദീപക്കിന്റെ സ്വദേശമെങ്കിലും വളര്‍ന്നത്‌ ദുബായിലാണ്‌. അവിടെയുള്ള ദുബായി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ക്കെ തന്നെ ദീപക്‌ കര്‍ണ്ണാടിക്‌ സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ കീബോര്‍ഡില്‍ ദീപക്‌ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ എ.ആര്‍. റഹ്മാന്‍, ശങ്കര്‍ എഹ്‌സാന്‍ ലോയ്‌, സന്ദീപ്‌ ചൗട്ട, വിദ്യാസാഗര്‍, അനു മാലിക്‌, എം.എം. ക്രീം, മണി ശര്‍മ്മ, അദേഷ്‌ ശ്രീവാസ്‌തവ്‌ തുടങ്ങിയ മഹാരഥന്‍മാരുടെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചു. സിദ്ദിഖ്‌ സംവിധാനം ചെയ്‌ത ക്രോണിക്ക്‌ ബാച്ചിലറാണ്‌ ദീപക്ക്‌ സംഗീത സംവിധാനം ചെയ്‌ത ആദ്യ മലയാള ചിത്രം.

അതോടൊപ്പം കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ, ഡാളസ്സില്‍ വച്ചു നടത്തപ്പെട്ട നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രശസ്‌ത ഭാഗങ്ങളും സംപ്രേഷണം ചെയ്യും. താലപ്പൊലിയും, ചെണ്ട മേളവുമൊക്കെയായി ഒരു മഹോത്സവത്തിന്റെ പ്രതീതി ഉണര്‍ത്തിയ കെ എച്ച്‌ എന്‍ എ കണ്‍വെന്‍ഷന്‍, നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ കൂടിവരവായിരുന്നു. കെ എച്ച്‌ എന്‍ എ പ്രസിഡന്റ്‌ ടി നായരുടെ നേതൃത്വത്തില്‍ വാന്‍ സന്നാഹങ്ങളാണ്‌ ഡാളസ്സില്‍ ഒരുക്കിയിരുന്നത്‌. ശ്രീ ശ്രീ രവിശങ്കര്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരിന്നു.

അമേരിക്കന്‍ കാഴ്‌ച്ചകളുടെ അവതാരകനായിരുന്നത്‌ ഡോ: ക്രിഷ്‌ണ കിഷോറും, അഭിമുഖം നടത്തിയത്‌ ജെംസണ്‍ കുര്യാക്കോസ്സുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ 732 429 9529

LEAVE A REPLY

Please enter your comment!
Please enter your name here