വാഷിംഗ്ടണ്‍: ഖത്തര്‍ ഭരണകൂടത്തില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഖത്തറിലുള്ള യു.എസ്. എയര്‍ ബേസ് നിർത്തലാക്കണമെന്ന് എമിറേറ്റ്‌സ് അംബാസിഡര്‍ പ്രസിഡന്റ് ട്രംബിനോട് നിര്‍ദ്ദേശിച്ചു.

ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും, ധനസഹായം നല്‍കുകയും ചെയ്യുന്ന ഖത്തര്‍ ഭരണാധികാരികളെ ഒറ്റപ്പെടുത്തണമെന്ന് അംബാസിഡര്‍ യൂസഫ് അല്‍ ഒത്തയ്ബ ആവശ്യപ്പെട്ടു. യു.എ.ഇ സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കഴിഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കയുടെ മിലിറ്ററി ബേസ് ഖത്തറിലാണ്. ഇറാക്ക്, സിറിയ തുടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റുകള്‍ക്കെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ ഖത്തറിനുള്ള സ്ഥാനം അതി പ്രധാനമാണ്.

ഖത്തറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് അമേരിക്കക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഖത്തറിനെ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന നയതന്ത്ര പ്രതിസന്ധി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ പ്രദേശങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനാണെന്ന് യു.എസ്. ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാത്തിസ് അഭിപ്രായപ്പെട്ടു.

uae111

LEAVE A REPLY

Please enter your comment!
Please enter your name here