ഷിക്കാഗോ: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപോലിത്തായും ലോകമെമ്പാടു മുള്ള ക്‌നാനായ മക്കളുടെ വലിയ ഇടയനുമായ അഭി.മാര്‍.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ഇടവക ദൈവാലയം അനുശോചിച്ചു.

ജൂണ്‍ 18ന് രാവിലെ 10 മണിക്ക് അസി. വികാരി റവ.ഫാ ബോബന്‍ വാട്ടേമ്പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വി.കുര്‍ബാനയ്ക്കു ശേഷം പ്രത്യേക പ്രാത്ഥനയും ഒപ്പീസും നടത്തി .തുടര്‍ന്ന് ഇടവകാഗംങ്ങളുടെ ദുഖവും അനുശോചനവും പരസ്പരം പങ്കു വയ്ക്കുന്നതിനായി കൂടിയ അനുസ്മരണയോഗത്തില്‍ സെന്റ് മേരിസ് ഇടവക ട്രസ്റ്റി ബോര്‍ഡ് കോര്‍ഡിനേറ്റര്‍ റ്റിറ്റോ കണ്ടാരപ്പള്ളി, വിസിറ്റേഷന്‍ കോണ്‍വെന്റിന്റെ മദറും പാരീഷ് സെക്രട്ടറിയുമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന സി.സില്‍വേരിയുസ് , കെ.സി.സി.എന്‍.എ വൈസ്. പ്രിസിഡന്റ് മേയമ്മ വെട്ടിക്കാട്ട് , കെ.സി.എസ് & ഡി.കെ.സി.സി വൈസ് പ്രിസിഡന്റ് ഷാജു കണ്ണമ്പള്ളി എന്നിവര്‍ അനുശോചനം അര്‍പ്പിച്ച് സംസാരിച്ചു. (പി.ആര്‍.ഒ) സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചടങ്ങകളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

കഴിഞ്ഞ നാല്പതു വര്‍ഷക്കാലം കോട്ടയം അതിരൂപതയുടെ വളര്‍ച്ചയുടെ പിന്നില്‍ പിതാവിന്റെ അദ്ധ്വാനവും പരിശ്രമവും വിലമതിക്കാനാവാത്തവണ്ണം ഉയരത്തിലാണന്നും, പിതാവിന്റെ വേര്‍പാട് സഭയ്ക്കും സമുദായത്തിന്നും തീരാനഷ്ടമാണ് സംഭവിച്ചതെന്ന് തന്റെ അനുശോചന പ്രസംഗത്തില്‍ റവ.ഫാ.ബോബന്‍ വാട്ടേമ്പുറം അനുസ്മരിച്ചു. നിരവധി വിശ്വാസികള്‍ ദൈവാലയത്തില്‍ വച്ചു നടത്തിയ വി.കുര്‍ബാനയിലും അനുസ്മരണ യോഗത്തിലും പങ്കെടുത്തു.

പിതാവിന്റെ വേര്‍പാടിലുള്ള ദുഖാചരണസൂചകമായി അന്നേദിവസം വളരെ വിപുലമായി നടത്തുവന്നിരുന്ന ഫാദേഴ്‌സ് ഡേ ആഘോഷക്രമീകരണങ്ങള്‍ റദ്ദ് ചെയ്ത് ലളിതമായി ആശ്വിര്‍വാദ അനുഗ്രഹ പ്രാര്‍ത്ഥനയോടെ ആചരിച്ചു .

markunnassery_condolonce_pic1 markunnassery_condolonce_pic2 markunnassery_condolonce_pic3 markunnassery_condolonce_pic4 markunnassery_condolonce_pic5 markunnassery_condolonce_pic6 markunnassery_condolonce_pic7

LEAVE A REPLY

Please enter your comment!
Please enter your name here