ഐഓവ: (ആഗസ്റ്റ് 19ന്) ശനിയാഴ്ച നടന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന (മൂന്നാമത്) സമ്മാന തുകക്കുള്ള (650 മില്യണ്‍ ഡോളര്‍) ജാക്ക്‌പോട്ട് ലോട്ടറി നറുക്കെടുപ്പില്‍ വിജയിയെ കണ്ടെത്താനായില്ലെന്ന് പവര്‍ബോള്‍ അധികൃതര്‍ അറിയിച്ചു.

ആറു നമ്പറുകള്‍ മാച്ചു ചെയ്യുന്ന ലോട്ടറി 17, 19, 39, 43, 68 ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബുധനാഴ്ച (ആഗസ്റ്റ് 23ന്) വീണ്ടും നറുക്കെടുപ്പ് നടത്തുമെന്ന് ഇവര്‍ പറഞ്ഞു.
650 മില്യണ്‍ ഡോളറിനും മുകളിലുള്ള സംഖ്യയായിരിക്കും ബുധനാഴ്ചയിലെ വിജയിയെ കാത്തിരിക്കുന്നത്.

രണ്ടു മാസമായി നടക്കുന്ന ജാക്ക്‌പോട്ടില്‍ ആറു നമ്പര്‍ മാച്ചു ചെയ്യുന്ന ആരേയും കണ്ടെത്താന്‍ കഴിയാത്തതാണ് സംഖ്യ 650 ഡോളര്‍ മില്യനായി ഉയര്‍ന്നിരിക്കുന്നത്.

നാല്‍പത്തിനാല് സംസ്ഥാനങ്ങളിലാണ് പവര്‍ ബോള്‍ ലോട്ടറി ലഭിക്കുന്നത്.
ബുധനാഴ്ച വീണ്ടും നറുക്കെടുപ്പു നടക്കുമ്പോള്‍ ഭാഗ്യവാനെ കണ്ടെത്താനാകുമെന്നാണ് പവര്‍ബോള്‍ അധികൃതരുടെ നിഗമനം. ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ലോട്ടറി വില്പന കേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here