വാഷംഗ്ടണ്‍: ആഗസ്റ്റ് 21 ന് നോര്‍ത്ത് അമേരിക്കയില്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണം ഉച്ചക്ക് 12 മുതല്‍ ലൈവായി നാസാ, വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് നാസാ വെബ് സൈറ്റില്‍ ലഭ്യമാകുമെന്ന് നാസാ അധികൃതര്‍ അറിയിച്ചു.

നഗ്നനേത്രങ്ങള്‍ കൊണ്ടു സൂര്യഗ്രഹണം വീക്ഷിക്കുന്നത് പിന്നീട് കാഴ്ചശക്തി ഉള്‍പ്പെടെ പല അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചതിനാലാണ്. ലൈവായി കാണിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ അതിമനോഹര ദൃശ്യ നാസാ ടിവിയിലും ലഭിക്കും. സോളാര്‍ എക്‌സിപ്‌സ് ഗ്ലാസ്സുകള്‍ ഉപയോഗിച്ചു സൂര്യഗ്രഹണം വീക്ഷിക്കുന്നതും അതിസുരക്ഷിതമല്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചന്ദ്രന്റെ നിഴല്‍ സൂര്യനെ പൂര്‍ണ്ണമായും മറക്കുന്നതാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം.

12 മണി മുതല്‍ 4 വരെ പ്രക്ഷേപണം ഉണ്ടായിരിക്കും. സിഎന്‍എന്‍ ലും ഇത് ലഭ്യമാണ്. ആഗസ്റ്റ് 21ന് പല വിദ്യാലയങ്ങളിലും ഇതേ സമയം പുറത്തുള്ള ആക്ടിവിറ്റികള്‍ എല്ലാം നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here