ഓര്‍ലാന്റോ, ഫ്‌ളോറിഡ : ഇന്ന് പ്രവാസി മലയാളികളില്‍ പലര്‍ക്കും മലയാളം എഴുതുവാനോ വായിക്കുവാനോ അറിയില്ല എന്നതാണ് മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. മലയാളം പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാതാപിതാക്കള്‍ അകന്നുമാറുമ്പോഴാണ് മലയാളം മലയാളി കുട്ടികള്‍ക്ക് നാവിന് വഴങ്ങാതെ വരിക. പഴയ അമേരിക്കന്‍ കുടിയേറ്റക്കാരുടെ കുട്ടികള്‍ മലയാളത്തില്‍ നിന്നും അകന്നു പോകുകയും, പിന്നീടുവന്ന തലമുറ വഴുതി മാറുന്ന കാഴ്ചകള്‍ കാണുകയും, എന്നാല്‍ പുതുതലമുറയില്‍ ഇതാവര്‍ത്തിക്കാതിരിക്കാനും വേണ്ടിയാണ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ മെമ്പേഴ്‌സ്, ആദ്യകാല ഓര്‍ലാന്റോ മലയാളായി ആയ ഡോ .അഗസ്റ്റിന്‍ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത് .

പ്രവാസി മലയാളികള്‍ മലയാളത്തെ തള്ളി കളയുമ്പോള്‍ , ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഡയിലെ മറ്റു സംസ്ഥാനത്തെ ആളുകളുടെ മാതൃഭാഷാ സ്‌നേഹത്തേയും , ഭാഷാഭിമാന ത്തെ നമിക്കുകതന്നെ വേണം. ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവര്‍ക്ക് മാതൃഭാഷ ജീവനില്‍ നിന്നും ജീവിതത്തില്‍ നിന്നും വേറിട്ടതല്ല എന്നും മലയാളം പ്രോഗ്രാം പ്രിന്‍സിപ്പല്‍ തോമസ് പാപ്പാളി അഭിപ്രായപ്പെട്ടു .

മലയാളം മറക്കുന്ന മലയാളികള്‍ എന്നുപറയുമ്പോള്‍ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണര്‍ത്ഥം. മലയാളികളുടെ മാതൃഭാഷയായ മലയാളം ഇന്ന് മലയാളികളാല്‍ത്തന്നെ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് നമുക്ക് കാണാനാവുക എന്നും ആയതിനാല്‍ നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കണമെന്നും ട്രസ്റ്റി ജിബി ചിറ്റേടം പറഞ്ഞു. സെപ്റ്റംബര്‍ 3 ഞായറാഴ്ച ആദ്യ മലയാളം ക്ലാസിനു തുടക്കം കുറിക്കാന്‍ ജൂലൈ 23 സണ്‍ഡേ വിശുദ്ധ കുര്‍ബാനക്ക് ശേഷം , ഇടവക വികാരി ഫാ. കുര്യാക്കോസ് വാടനയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

“എനി ക്ക് മലയാലം റെറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല’ എന്നഭിമാനിച്ച് കൊണ്ടാണ് പ്രവാസിമലയാളികള്‍ കുട്ടികളെ എപ്പോള്‍ വളര്‍ത്തുന്നത് എന്നും, ആയതിനാല്‍ അതില്‍ നിന്നും വ്യസ്തമായിരിക്കണം നമ്മുടെ സമൂഹം എന്നും , അതുപോലെ ഏതു നല്ലൊരു തുടക്കം ആകട്ടെ അന്നും യോഗത്തില്‍ കൂടിയ പതിനഞ്ചോളം വരുന്ന ഭാഷാ പ്രേമികള്‍ അഭിപ്രായപെടുകയും , ചിട്ടയായി ക്രമപ്പെടുത്തിയ പാഠ്യപത്യതികള്‍ക്കു നേതൃത്വം കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ ആയി തോമസ് പാപ്പാളി , വൈസ് പ്രിന്‍സിപ്പല്‍ ആയി നിര്‍മല തെക്കേടം എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ദൃശ്യ മാധ്യമങ്ങളിലൂടെ പേരെടുത്ത കേരളത്തില്‍ ജനിച്ച പ്രമുഖ മലയാളികള്‍ ,മലയാളത്തെ ഇംഗ്ലീഷില്‍ എഴുതി മലയാളത്തില്‍ ഉച്ചരിക്കുന്നു എന്നതറിയുമ്പോള്‍ ചുരുങ്ങിയ പക്ഷം നാം ഒന്നു ഞെട്ടേണ്ടതെങ്കിലുമാണ്. മറിച്ച് നാം ചെയ്യുന്നത് അത്യധികം ആരാധനയോടെ അവരുടെ വാക്‌സാമര്ത്ഥ്യത്തെ വാനോളം പുകഴ്ത്തുകയാണ്. അതൊക്കെ മാറി നമ്മുടെ കുട്ടികള്‍ അവര്‍ക്കൊരു മാതൃക ആയിരിക്കണമെന്നും , അതായിരിക്കണം നമ്മുടെ പല ലക്ഷ്യങ്ങളില്‍ ഒന്ന് എന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. .മലയാളം പഠിപ്പിക്കാന്‍ ഒരുമടിയും കൂടാതെ മുന്‌പോട്ടുവന്ന എല്ലാവരെയും , അതുപോലെ അതിനു ചുക്കാന്‍ പിടിച്ച ഡോ. അഗസ്റ്റിനും നന്ദി പറഞ്ഞുകൊണ്ട് മാതാവിന്റെ അനുഗ്രഹം ഏവര്‍കും ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടു യോഗം പിരിഞ്ഞു. മാത്യു ആനാലില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here