ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സി.എസ്സ്.ഐ.) നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ റീജിയണ്‍ 1&2 ക്രിസ്തുമസ്സ് കരോള്‍ സര്‍വീസ് ജനുവരി 6 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് ന്യൂയോര്‍ക്ക് വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി.എസ്സ്.ഐ. ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. യോഗത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യാതിഥി ആയിരിക്കും.

നോര്‍ത്ത് ഈസ്റ്റ് റീജിയണിലുള്ള പത്തില്‍ പരം സി.എസ്.ഐ. ഇടവകകള്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. റവ.സജീവ് സുഗു ജേക്കബ്, ഷൈനു തോമസ്, ജോയല്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. ക്രിസ്തുവിന്റെ ജനനം ഹൃദ്യമായ ഗാനങ്ങളിലൂടെ ലോകത്തെ അറിയിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു തോമസ്: 516-467-921

 

LEAVE A REPLY

Please enter your comment!
Please enter your name here