ചിക്കാഗോയില്‍ ഈ സീസണില്‍ നട വിവിധ ക്ലബ്ബുകളുടെ 28 (ലേലം) ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിലും വിജയം കൈവരിച്ചുകൊണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, അബി കീപ്പാറ, ബിജു കരികുളം ടീം പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. 28 (ലേലം) രണ്ടാം സ്ഥാനം ഫിലിപ്പ് പെരികലം, റോയി മുണ്ടയ്ക്കല്‍പറമ്പില്‍, സാജു കണ്ണംപള്ളി ടീം സെന്റ്‌മേരീസ് പെട്രോളിയത്തിനു വേണ്ടി ശ്രീ. സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം നേടിയത് മിഥുന്‍ മാമ്മൂട്ടില്‍, മോഹിത് മാമ്മൂ”ില്‍, മോഹിന്‍ മാമ്മൂട്ടില്‍ സഹോദരങ്ങള്‍ ശ്രീ. പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കിയപ്പോള്‍ നാലാം സ്ഥാനം ജോജോ ആലപ്പാട്ട്, ജോധിഷ് ആലപ്പാട്ട്, രാജുമോന്‍ ഒഴുകയില്‍ എന്നിവര്‍ ബെന്നി കളപ്പുരയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 151 ഡോളറും ട്രോഫിയും സ്വന്തമാക്കി.

വളരെ വാശിയേറിയ റെമ്മി മത്സരത്തില്‍ ഒന്നാം സ്ഥാനം ജസ്റ്റിന്‍ തെങ്ങനാട്ടിന് ടിറ്റോ കണ്ടാരപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അഭിലാഷ് ചക്കാലപടവിന് ജിബി കൊല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ യഥാക്രമം ഫെബിന്‍ കണിയാലി, മാത്യു വട്ടക്കളം, ജോബി കുഴിയാംപറമ്പില്‍ എന്നിവര്‍ സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും സൈമണ്‍ ചക്കാലപടവില്‍ സ്‌പോണ്‍സര്‍ ചെയ്ത 151 ഡോളറും സാജു കണ്ണംപള്ളി സ്‌പോണ്‍സര്‍ ചെയ്ത 101 ഡോളറും ട്രോഫിയും കരസ്ഥമാക്കി.

28 (ലേലം) ന് 42 ല്‍പരം ടീമുകള്‍ മാറ്റുരച്ച് ചരിത്രവിജയമാക്കിത്തീര്‍ത്ത ഈ മത്സരത്തിന് ചുക്കാന്‍ പിടിച്ച ശ്രീ. അഭിലാഷ് നെല്ലാമറ്റം, ജില്‍സ് വയലുപടിയാനിയ്ക്കല്‍ എന്നിവര്‍ക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു എന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു.

അതുപോലെ തന്നെ ടൂര്‍ണമെന്റ് ചരിത്രവിജയമാക്കിത്തീര്‍ത്തത് ചിക്കാഗോയിലെ വിവിധ ക്ലബ്ബുകള്‍, അസോസിയേഷനുകള്‍, ചിക്കാഗോയിലെ നല്ലവരായ ചീട്ടുകളി പ്രേമികള്‍ ഇവരുടെ സഹകരണം കൊണ്ടും സോഷ്യല്‍ ക്ലബ്ബ് കുടുംബാംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടുമാണെ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, ട്രഷറര്‍ ബിജു കരികളും, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ വിലയിരുത്തി. ടൂര്‍ണമെന്റിന്റെ ജഡ്ജസ് ആയി പ്രവര്‍ത്തിച്ചത് സൈമണ്‍ ചക്കാലപടവില്‍, സാജു കണ്ണംപള്ളി, ജോമോന്‍ തൊടുകയില്‍ എന്നിവരാണ്.

സ്വാദിഷ്ടമായ ഭക്ഷണത്തിന് നേതൃത്വം നല്‍കിയത് ടോമി എടത്തില്‍ ആണ്. റോയല്‍ മലബാര്‍ കാറ്ററിംഗിന്റെ സ്വാദിഷ്ടമായ ഭക്ഷണം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഏതാണ്ടാ രാത്രി 11 മണിയോടു കൂടി മത്സരം അവസാനിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here