വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയാൻ കൊവിഡ് സ്ഥിരീകരിച്ചു. ബ്രയാന് കൊവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് തന്നെയാണ് പുറത്തുവിട്ടത്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹം കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കൊവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ഇദ്ദേഹത്തെ പ്രത്യേകം നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലിരുന്നു കൊണ്ട് ബ്രയാൻ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കും. അമേരിക്കൻ പ്രസിഡന്റ് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം നിലവിലില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ നാല് ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. പ്രസിഡന്റുമായൊ വൈസ് പ്രസിഡന്റെമായോ അടുത്തിടപഴുകുന്നവരുടെ കൊവിഡ് പരിശോധന ദിവസവും നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here