ഡിട്രോയിറ്റ്: കൊറണയോ, അതിലും കൂടിയത് എന്തെങ്കിലും ആണെങ്കിലും, മലയാളിക്ക്
ഒഴിച്ചു കൂടാനാകാത്തതാണ് ഓണാഘോഷം. അത് റിയൽ ആണെങ്കിലും വെർച്ച്വൽ ആണെങ്കിലും,
ആഘോഷം പൊടി പൊടിക്കും.


മിഷിഗൺ സംസ്ഥാനത്തിലെ തന്നെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ്
മലയാളി അസ്സോസിയേഷൻ (ഡി.എം.എ.), 1980-ൽ ആരംഭിച്ചു, കഴിഞ്ഞ 40 വർഷങ്ങളായി
ഡിട്രോയിറ്റ് മെട്രോ ഏരിയായിൽ, പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ സേവനം ചെയ്തു
വരികയാണ്. എല്ലാ വർഷവും ഓണാഘോഷം, വടംവലിയും അത്തപൂക്കളവും ഓണസദ്യയുമൊക്കെയായി വളരെ


വിപുലമായി നടത്തുന്ന ഡി.എം.എ., ഇക്കൊല്ലവും പ്രൗഢി ഒട്ടും കുറയാതെ
ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരേ ഒരു വിത്യാസം, വെർച്ച്വൽ ആയിട്ട് സൂം
പ്ലാറ്റ്ഫോമിൽ ആയിരിക്കും എന്നു മാത്രം. ഏതൊരു വ്യക്തിക്കും, തൻ്റെ വീട്ടിൽ
ഇരുന്നു കൊണ്ടു തന്നെ പരിപാടികളിൽ പങ്കെടുക്കാമെന്നത് കൊണ്ട്, വിവിധ
രാജ്യങ്ങളിൽ നിന്നായി, ലോകമെമ്പാടും ഉള്ള മലയാളികളെ പരിപാടിയിലേക്ക്
ക്ഷണിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച്ച ഓഗസ്റ്റ് 30
-നു രാവിലെ 11:00 (ന്യൂയോർക്ക് സമയം) / ഇന്ത്യൻ സമയം വൈകിട്ട് 8:30 നാണു
പരിപാടികൾ നടത്തപ്പെടുന്നത്.


നാട്ടിൽ നിന്നുള്ള പ്രമുഖ സിനിമ താരങ്ങൾ, സംവിധായകർ ആശംസകൾ അറിയിക്കുന്ന
പരിപാടിയിൽ, പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് ഓണസന്ദേശം നൽകും. ജോയ് മാത്യൂ,
ബൈജു സന്തോഷ്, അപർണ്ണ ബാലമുരളി, ബി. ഉണ്ണികൃഷ്ണൻ, ഇർഷാദ്, സന്തോഷ് എച്ചിക്കാനം
തുടങ്ങിയവരാണ് ആശംസകൾ അറിക്കാനെത്തുന്നത്.


പരിപാടികളിലെ മറ്റൊരാകർഷണം നാട്ടിൽ നിന്നുള്ള പ്രശസ്തർ നടത്തുന്ന സംഗീത
വിരുന്നാണ്. അനൂപ് ശങ്കർ, സിതാര കൃഷ്ണകുമാർ, സച്ചിൻ വാര്യർ, സയനോര ഫിലിപ്പ്,
കെ. എസ്. ഹരിശങ്കർ, സഞ്ചയ് അറക്കൽ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
ഇതിന്നെല്ലാം ഒപ്പം ഡി.എം.എ.യിലെ തന്നെ സൈജൻ കണിയോടിക്കലിൻ്റെ നേതൃത്വത്തിൽ
അവതരിപ്പിക്കുന്ന കാത്തിരിപ്പിനൊടുവിൽ എന്ന ലഘു നാടകവും ഉണ്ടാക്കും.
ZOOM ID: 248 320 1400
PASSWORD: 2020.

കൂടുതൽ വിവരങ്ങൾക്ക്:
രജേഷ് കുട്ടി 313 529 8852, സുദർശന കുറുപ്പ് 734 756 8138, റോജൻ തോമസ് 248 219
1352, രജേഷ് നായർ 248 346 5135.


വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here