ഡാലസ്: ചെങ്ങന്നൂര്‍ ഇടനാട് മായാലില്‍ കുടുംബാംഗം തിരുവല്ലാ കറ്റോട് പരിമള്‍ കോട്ടേജില്‍ എന്‍ജിനീയര്‍ എം.എം തമ്പി (77) നിര്യാതനായി. കുവൈറ്റിലെ അല്‍ ഹരീര്‍ യുണൈറ്റഡ് ജനറല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും, അല്‍ ഖദാ കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജരും ആയിരുന്നു. തിരുവല്ലാ ഇരവിപേരൂര്‍ ശങ്കരമംഗലം വരാമണ്ണില്‍ മറ്റത്ത് ലോലമ്മ തമ്പിയാണ് ഭാര്യ.

ഡാലസിലെ സാമൂഹിക ആത്മീയ മേഖലകളില്‍ സാന്നിധ്യമായ മനു പാറേലിന്റെ ഭാര്യ ലീനയുടെ പിതാവാണ്. ലെനി രഞ്ജന്‍ (കുവൈറ്റ്), ലിന്റാ ഡോ.ദീപു (കാനഡ), ഉദയ് ഷോഡി (കുവൈറ്റ്) എന്നിവരാണ് മറ്റു മക്കള്‍. റെനീറ്റ, ലിയ, ജൊഹാന്‍, സൈറ, ഇസബേല്‍, ഐറിന്‍, ഡേവിഡ് എന്നിവര്‍ കൊച്ചുമക്കളും ആണ്.

സംസ്‌കാരം നാളെ (ഞായര്‍) ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലാ കറ്റോട് സെന്റ്.സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു പാറേല്‍ 682 347 5689

LEAVE A REPLY

Please enter your comment!
Please enter your name here