ന്യൂഡൽഹി: ‘അൺലോക്ക് 4.0’ ഇളവുകളുടെ ഭാഗമായി അടുത്ത മാസം ഏഴാം തീയതി മുതൽ മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന അറിയിപ്പുമായി കേന്ദ്ര സർക്കാർ. എന്നാൽ സ്‌കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സെപ്തംബർ ഒന്നാം തീയതി മുതലാണ് ‘അൺലോക്ക് 4.0’ നിലവിൽ വരുന്നത്.രാജ്യത്തെ കണ്ടെയിന്മെന്റ് സോണുകളിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കാൻ അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സെപ്തംബർ 30 വരെ ഇവിടങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചർച്ചകൾ നടത്തിയ ശേഷമാണ് ‘അൺലോക്ക് 4.0’ സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപീകരിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളുമായും വിഭാഗങ്ങളുമായും വ്യാപകമായ ആലോചനകൾ നടത്തിയിരുന്നവെന്നും കേന്ദ്രം അറിയിച്ചു.സെപ്തംബർ ഏഴാം തീയതി മുതൽ മെട്രോ സർവീസുകൾ ആരംഭിക്കുമെങ്കിലും ഘട്ടം ഘട്ടമായി മാത്രമായിരിക്കും ഇത് നടപ്പാക്കുക. ഇക്കാര്യത്തിൽ കേന്ദ്ര നഗരകാര്യ മന്ത്രാലയവും റെയിൽവേ മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശവും തേടുകയും രാജ്യത്തെ മെട്രോ സർവീസുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.സെപ്തംബർ 21 മുതൽ കലാ, സാംസ്‌കാരിക, സാമൂഹിക, കായിക, അക്കാദമിക, വിനോദ, രാഷ്ട്രീയ, മത പരിപാടികൾക്കും ചടങ്ങുകൾക്കും ഇപ്പോൾ അനുമതി നൽകിയിട്ടുണ്ടെങ്കിലും കണ്ടെയിന്മെന്റ് സോണുകൾക്ക് പുറത്ത് മാത്രമാണ് ഇവ നടത്താൻ അനുവദിച്ചിട്ടുള്ളത്. ഈ പരിപാടികളിൽ 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കാനും അനുവദിക്കില്ല.കൂടാതെ ഇത്തരം സാമൂഹിക സംഗമങ്ങളിൽ സാനിറ്റൈസർ ഉപയോഗം, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ജനങ്ങളെ തെർമൽ സ്കാനിനിംഗിന് വിധേയമാക്കുക, കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും വേണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here