വാഷിംഗ്ടണ്‍: ‘ വൈറ്റ് ഹൗസ്’ – ലോകത്തെ ഒന്നാം നമ്പര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ജോലിസ്ഥലവും. ഇത്രയും അധികാരവും ബഹുമാനവും ആഢംബരവും നിറഞ്ഞ മറ്റൊരു വസതി ലോകത്തു തന്നെ വേറെയുണ്ടാവില്ല. അവിടുത്തെ ജീവനക്കാര്‍ അവിശ്വസനീയമായ അധികാരമാണ് കൈയ്യാളുന്നതും. എന്നാല്‍ ഇതേ വൈറ്റ് ഹൗസിലെ ജോലികള്‍ക്ക് അത്രത്തോളം പ്രതിഫലമൊന്നും കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ യാഥാര്‍ത്ഥ്യം അതാണ്.

ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ നിയന്ത്രിക്കുന്നത് അമേരിക്കയാണെന്നാണ് ഖ്യാതി. ദേശീയ സമ്പദ് വ്യവസ്ഥയേയും. അമേരിക്കന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് കിട്ടുന്ന ശമ്പളം 500000 ഡോളറിനും താഴെയാണെന്നതാണ് യാഥാര്‍ത്ഥ്യം.  എന്നാല്‍ അവര്‍ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത  ഒന്നിനെക്കുറിച്ചും പറയുന്നില്ല. ഇവര്‍ക്ക് ലഭിക്കുന്ന നിശബ്ദ ആനുകൂല്യങ്ങളും ഇതില്‍പ്പെടുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here